കൊച്ചി: ജൂനിയർ ചേംബർ ഇൻ്റർനാഷണൽ ഇടപ്പള്ളി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “ഗ്രോത്ത് കോഡ് 2025″ (പോഡിയം ടു പിക്സൽ പാർട്ട് -2) എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ഒരു സമഗ്ര പരിശീലന പരിപാടി, മേയ് 16, 17 തീയതികളിൽ കാക്കനാട് എൻ. ജി. ഒ ക്വാർട്ടേഴ്സ് യൂത്ത് ഹോസ്റ്റൽ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ദേശീയ പരിശീലകരായ സുദീപ് സെബാസ്റ്റ്യൻ, നിബു ജോൺ, അനൂപ് ജോൺ, ജിനു മാധവൻ എന്നിവർ നയിക്കുന്ന പരിശീലന പരിപാടിയിൽ 12 – 18 വയസ്സുള്ളവർക്ക് പങ്കെടുക്കാം.

കുട്ടികളിൽ സർഗാത്മകത, വൈകാരിക ബുദ്ധി, സൈബർ അവബോധം, വ്യക്തിഗത ബ്രാൻഡിംഗ്, സാമ്പത്തിക സാക്ഷരത, കരിയർ പ്ലാനിംഗ് എന്നിവ വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുക. രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും വിളിക്കുക – ജോൺപോൾ എം. ജെ. (9895032210), ശരത് എസ് കുറുപ്പ് (9679515202).

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക