ചെങ്ങന്നൂർ കെ എം ചെറിയാൻ ഹോസ്പിറ്റലിലെ ഡോക്ടറുടെ വിദഗ്ധ ചികിത്സാ നിർദ്ദേശത്തെ പരിഹസിച്ചും തട്ടിപ്പാണെന്ന് ആക്ഷേപിച്ചും വീഡിയോ പങ്കുവെച്ച യൂട്യൂബർക്കെതിരെ ഡോക്ടർമാരുടെ തിരിച്ചടി. വാഹനത്തിൽ നിന്ന് വീണ് കൈയൊടിഞ്ഞ് എത്തിയ യുവാവിനോട് ഡോക്ടർ ശസ്ത്രക്രിയ നിർദ്ദേശിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുറന്ന് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ കണ്ടപ്പോൾ ശസ്ത്രക്രിയയുടെ ആവശ്യമില്ല എന്നും കയ്യിൽ ബാൻഡേജ് ചുറ്റിയാൽ മതി എന്നും ഉപദേശം കിട്ടിയതായും ഇയാൾ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ താൻ പങ്കുവെച്ച വീഡിയോയ്ക്ക് ഒപ്പം ഇയാൾ പുറത്തുവിട്ട ചികിത്സാര രേഖകളും എക്സ്-റേ ഫലങ്ങളും പരിശോധിക്കുമ്പോൾ ഇയാളുടെ അവകാശവാദം പൊള്ളയാണ് എന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടർമാർ അഭിപ്രായപ്പെടുന്നുണ്ട്. താരതമ്യേന ചെറുപ്പക്കാരനായ ഇയാൾക്ക് കൃത്യമായ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും കൈ തെന്നി പോകുവാനും വളഞ്ഞു പോകുവാനും ഒക്കെയുള്ള സാധ്യതകൾ നിലനിൽക്കുന്നതായിട്ടുമാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണ്ടുകാലങ്ങളിൽ അസ്ഥി ഒടിയുമ്പോൾ പ്ലാസ്റ്റർ ഇടുന്നതായിരുന്നു ഏക പരിഹാരം. എന്നാൽ ചില ഒഴിവുകളുടെ കാര്യത്തിൽ പ്ലാസ്റ്റർ ചികിത്സയ്ക്ക് ചില പോരായ്മകൾ ഉണ്ട് എന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഒടിവ് മുറിവ് കൂടി പ്ലാസ്റ്റർ അഴിച്ച ശേഷം ആ ഭാഗങ്ങളിലെ അസ്ഥിക്ക് വേദനയും, കൈകളിൽ മരവിപ്പും അതുപോലെതന്നെ ചലനങ്ങൾക്ക് ബുദ്ധിമുട്ടും ഉണ്ടാകുന്ന സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടായിരുന്നു. ചില സംഭവങ്ങളിലൊക്കെ പ്രത്യേകിച്ച് കൈയുടെ കാര്യത്തിൽ ഒടിവുമുറു കൂടിയ ശേഷം വളവുകൾ ഉണ്ടാകുന്ന സാഹചര്യം നിലനിന്നിരുന്നു.

ഇത്തരം പോരായ്മകൾ മറികടക്കാൻ ആണ് പലപ്പോഴും ശസ്ത്രക്രിയകൾ നിർദ്ദേശിക്കാറുള്ളതെന്നും എല്ലാ ഒടിവുകൾക്കും ശസ്ത്രക്രിയ നിർദ്ദേശിക്കാറില്ല എന്നുമാണ് വിദഗ്ധ ഡോക്ടർമാർ ഇതിനോട് പ്രതികരിച്ചുകൊണ്ട് വീഡിയോകൾ പങ്കുവെച്ചിരിക്കുന്നത്. രോഗിയുടെ ആരോഗ്യവും സൗഖ്യവും കണക്കിലെടുത്ത് ചികിത്സാ നിർദ്ദേശങ്ങൾ നൽകുമ്പോൾ അത് ആശുപത്രിയുടെ ലാഭ കൊതി കൊണ്ടാണെന്നും, ഡോക്ടർ കച്ചവടത്തിന് കൂട്ടുനിൽക്കുന്നു എന്നുമെല്ലാം ആക്ഷേപിക്കുന്നത് ആരോഗ്യരംഗത്തെ കാലാനുസൃതമായ മാറ്റങ്ങൾക്കും നൂതന ചികിത്സാരീതികൾക്കും തുരങ്കം വെക്കുന്നതാണ് എന്ന അഭിപ്രായമാണ് പൊതുവിൽ ഡോക്ടർമാരിൽ നിന്ന് ഉയർന്നുവരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക