കാമുകിയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് 21 -കാരനായ മകനെ നടുറോഡില്‍ വച്ച്‌ ചെരുപ്പൂരിയടിച്ച്‌ മാതാപിതാക്കള്‍. കാണ്‍പൂരില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ‌ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ഇവരെ ചോദ്യം ചെയ്യുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

ഗുജൈനി പ്രദേശത്തെ രാം ഗോപാല്‍ ജംഗ്ഷനില്‍ വെള്ളിയാഴ്ച നടന്ന ഈ സംഭവം പരിസരവാസികളാണ് വീഡിയോയില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്‌ 21 -കാരനായ രോഹിത് എന്ന യുവാവും 19 -കാരിയായ യുവതിയുമാണ് മർദ്ദനത്തിന് ഇരയായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരും ഒരുമിച്ച്‌ ഒരു വഴിയോര ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നത് രോഹിത്തിന്റെ മാതാപിതാക്കള്‍ കണ്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർത്ത മാതാപിതാക്കള്‍ രോഹിത്തിനെയും ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെയും ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ഇവർ വാഹനത്തില്‍ കയറി പോകാൻ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ വാഹനം തടഞ്ഞുനിർത്തുകയും ഇരുവരെയും ചോദ്യം ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ മാതാപിതാക്കള്‍ രോഹിതിന്റെ മുഖത്ത് ചെരുപ്പുകൊണ്ട് അടിക്കുന്നതും ശകാരിക്കുന്നതും കാണാം. തടിച്ചുകൂടിയ നാട്ടുകാരില്‍ ചിലർ രോഹിതിനെയും ഒപ്പമുള്ള യുവതിയെയും രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക