സിന്ധുനദീജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരിലെ രാംബനിലുള്ള ബഗലിഹാർ അണക്കെട്ട് അടച്ചു. സിന്ധുവിന്റെ പോഷക നദിയായ ചെനാബിന് കുറുകെ ഇന്ത്യ നിർമിച്ച അണക്കെട്ടാണ് ബഗലിഹാർ. ജലവൈദ്യുത പദ്ധതിയായ ബഗലിഹാറില്‍ നിന്ന് പാകിസ്താനിലേക്ക് ജലമൊഴുകുന്നത് ഇന്ത്യ തടഞ്ഞിരിക്കുകയാണ്.

ഇതിന് സമാനമായ നടപടി ഝലം നദിയുടെ പ്രധാന കൈവഴിയായ നീലം നദിയില്‍ നിർമിച്ചിട്ടുള്ള കിഷൻഗംഗ ഡാമിലും സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍. സിന്ധു നദീജലക്കരാർ പ്രകാരം പാകിസ്താന് പൂർണമായും ഉപയോഗിക്കാവുന്ന നദികളാണ് ചെനാബ്, ഝലം എന്നിവ. എന്നാല്‍ ഇവ ഒഴുകുന്നത് ജമ്മുകശ്മീരില്‍ നിന്ന് പാകിസ്താനിലേക്കാണ്. ഇന്ത്യയ്ക്ക് ഇവയിലെ ജലം ഉപയോഗിച്ച്‌ വൈദ്യുതി ഉത്പാദിപ്പിക്കാൻ മാത്രമേ അവകാശമുള്ളു. 1960 ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവെച്ചതാണ് സിന്ധു നദീജല കരാർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ കരാറാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലൈ ഇന്ത്യ മരവിപ്പിച്ചത്.ചെനാബ്, ഝലം നദികളിലുടെയൊഴുകുന്ന ജലം പാകിസ്താന് ലഭിക്കാതെ വന്നാല്‍ വലിയ പ്രത്യാഘാതങ്ങളാണ് അവരെ കാത്തിരിക്കുന്നത്. ഇന്ത്യ ജലം തടഞ്ഞുനിർത്തുമെന്ന് പാകിസ്താൻ എന്നും ഭയന്നിരുന്ന പദ്ധതികളായിരുന്നു ബഗലിഹാറും കിഷൻഗംഗയും. 2008ലാണ് ബഗലിഹാർ അണക്കെട്ടിന്റെ ആദ്യഘട്ടം പൂർത്തിയായത്. രണ്ടാം ഘട്ടം 2016ലും. സിന്ധുനദീജല കരാറിന് വിരുദ്ധമാണ് അണക്കെട്ടിന്റെ നിർമാണമെന്ന് ആരോപിച്ച്‌ പാകിസ്താൻ പലതവണ ഇത് മുടക്കാൻ ശ്രമിച്ചിരുന്നു.

2007 ല്‍ തുടങ്ങി 2018ല്‍ പൂർത്തിയായതാണ് കിഷൻഗംഗ അണക്കെട്ട്. ഇതിനെതിരെയും പാകിസ്താൻ എതിർപ്പുയർത്തിയിരുന്നു. രണ്ട് പദ്ധതികളും മുടക്കാൻ നടത്തിയ പാകിസ്താന്റെ ശ്രമം ഇന്ത്യ നിയമപരമായി തന്നെ പരാജയപ്പെടുത്തി. ഈ രണ്ട് പദ്ധതികളും ഉപയോഗിച്ചാല്‍ പാകിസ്താനിലേക്കൊഴുകുന്ന ജലത്തിന്റെ ഭൂരിഭാഗവും ഇന്ത്യയ്ക്ക് തടയാനാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക