തൃശൂർ നഗരത്തില്‍ വിവിധയിടങ്ങളില്‍ പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ പ്രമുഖ ഹോട്ടലടക്കം ആറ് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

തൃശ്ശൂർ പൂരത്തിനു മുന്നോടിയായിട്ടായിരുന്നു പരിശോധന. പിടിച്ചെടുത്ത ഹോട്ടലുകളുടെ പേരുകള്‍ സഹിതം പഴകിയ ഭക്ഷണം തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുന്നില്‍ പ്രദർശിപ്പിച്ചു. നഗരത്തിലെ വിവിധ ഹോട്ടലുകളായ അരമന, കുക്ക് ഡോർ, തജിനി, സീ ഫോർട്ട്, ഓ റൊട്ടി, ആലിയ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഹോട്ടലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക