വാഹനാപകടത്തില്‍ അമ്മയ്‌ക്കും മകനും ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി കാവ് പരിസരത്താണ് അപകടമുണ്ടായത്. മാട്ടുമന്ത സ്വദേശികളായ അഞ്ചു (26), മകൻ ശ്രേയസ് ശരത് (രണ്ട് ) എന്നിവരാണ് മരിച്ചത്. അഞ്ചുവിനൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്‌തിരുന്ന സുഹൃത്ത് സൂര്യ രശ്‌മി പരിക്കേറ്റ് കല്ലേക്കാട് രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
മന്തക്കാട്ടെ വീട്ടില്‍ നിന്ന് ഒറ്റപ്പാലത്തെ വരിക്കാശേരി മന കാണാൻ പോയതായിരുന്നു ഇവർ. കിഴക്കഞ്ചേരി കാവിന് സമീപത്ത് വച്ച് വണ്ടിയുടെ നിയന്ത്രണം വിട്ട് റോഡ്‌സൈഡില്‍ കൂട്ടിയിട്ടിരുന്ന പൈപ്പുകളിലേക്ക് ഇടിച്ച് മറിയുകയായിരുന്നു. അഞ്ചുവിന്റെയും ശ്രേയസിന്റെയും മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















