അന്തരിച്ച പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരേ വിദ്വേഷപ്രചാരണവുമായി തീവ്ര ക്രിസ്ത്യന്‍ ചിന്താധാര വെച്ചുപുലർത്തുന്ന വ്യക്തികൾ. മാര്‍പാപ്പയുടെ മരണവാര്‍ത്ത സംബന്ധിച്ച സോഷ്യല്‍മീഡിയയിലെ പോസ്റ്ററുകള്‍ക്ക് താഴെയും ക്രിസ്ത്യന്‍ തീവ്രസംഘടനയായ ‘കാസ’യുടെ പേജുകളില്‍ പങ്കുവച്ച സന്ദേശങ്ങള്‍ക്ക് താഴെയുമാണ് ഒരുവിഭാഗത്തിന്റെ അവഹേളനം. ഫലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ പോപ്പ് സ്വീകരിച്ച നിലപാടുകളും ആഗോളസമാധാനത്തിനും മറ്റ് മതവിഭാഗങ്ങളുമായി സംവദിച്ചതുള്‍പ്പെടെയുള്ള പാപ്പയുടെ നീക്കങ്ങളുമാണ് തീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചതെന്ന് അവരുടെ അഭിപ്രായപ്രകടനങ്ങളില്‍നിന്ന് വ്യക്തമാണ്.

ചില കമന്റുകൾ ചുവടെ വായിക്കാം :

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • ‘മാര്‍ കാക്ക ചത്ത് യൂറോപ്പ് രക്ഷപ്പെടും’
  • ‘കോപ്പ്… ഓശാന ഞായറാഴ്ച കുട്ടികളെയടക്കം 51 നൈജീരിയന്‍ ക്രിസ്ത്യാനികളെ ബൊക്കോ ഹറാം ജിഹാദികള്‍ കൊന്നൊടുക്കിയത് അയാള്‍ക്ക് ബാധകമല്ല. ഹമാസിന് വ്വെല്ലോം പറ്റിയാല് അയാള്‍ക്ക് നോവുവൊള്ളൂ…’
  • ‘പോപ്പ് ഫ്രാന്‍സിസ് യൂറോപ് പൂര്‍ണ്ണമായി ഇസ്ലാമിക രാജ്യം ആക്കുന്നത് കാണാന്‍ പറ്റാതെ യാത്ര ആയി..’
  • ‘യൂറോപ്പിലെക്ക് ജിഹാദി കുടിയേറ്റം പ്രോത്സാഹനം ചെയ്ത് യൂറോപ്പിനെ നശിപ്പിച്ചു.. കസേര ഒരിക്കലും വിട്ടു കൊടുക്കില്ലെന്ന് ചെഗുവേര ഭക്തന്‍ ആയ സഖാവ് പോപ്പ് പറഞ്ഞിരുന്നു’
  • ‘മാര്‍ കാക്ക പണ്ടേ മരിച്ചത് ആണു ഈസ്റ്റര്‍ വരെ അഭിനയിച്ചത് പക്കാ ഡ്യുപ് സഭക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഒരു വിശുദ്ധന്‍ വേണം.. നാടകമേ ഉലകം..’..

അതേസമയം, ഇത്തരം വിദ്വേഷത്തെ അപലപിച്ചും തീവ്രവിഭാഗങ്ങളെ തള്ളിയും ക്രിസ്ത്യന്‍ സമുദായത്തിലുള്ളവര്‍ തന്നെ രംഗത്തുവരുന്നുണ്ട്. ഇസ്ലാം വിരുദ്ധത മുഖമുദ്രയാക്കിയ തീവ്ര ചിന്താഗതിക്കാർ സഭയുടെ ആഗോള അധ്യക്ഷനെ പോലും അവഹേളിക്കുന്ന നിലയിലേക്ക് കേരളത്തിലെ ക്രിസംഘി രാഷ്ട്രീയം തരംതാഴുന്നത് ഏറെ ഞെട്ടൽ ഉണ്ടാക്കുന്നു എന്നാണ് പലപ്പോഴും തീവ്ര നിലപാടുകൾ ഉയർത്തുന്ന ക്രൈസ്തവ പുരോഹിതന്മാർ പോലും പറയുന്നത്. ഇത്തരം സംഘടനകളുടെയും അവരുടെ വക്താക്കളുടെയും പ്രചാരകരുടെയും യഥാർത്ഥ ഉദ്ദേശം മതങ്ങളെ ഭിന്നിപ്പിക്കുക എന്നത് മാത്രമാണെന്നും ക്രൈസ്തവ വിശ്വാസവും, വിശ്വാസ സംരക്ഷണവും എല്ലാം ഇതിനുള്ള കേവലം മുഖംമൂടികൾ മാത്രമാണെന്നും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു എന്നതാണ് യാഥാർത്ഥ്യം

മാർപ്പാപ്പ നിത്യതയിൽ. ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു – ബാഷ്പാഞ്ജലികൾ Team CASA 🙏

Posted by CASA on Monday, April 21, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക