ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ സഞ്ചാരികള്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നു. ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങള്‍ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിര്‍ത്തതെന്നും യുവതി പറയുന്നു.

സംഭവ സ്ഥലത്ത് നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സഹായത്തിനായി യാചിക്കുകയും കരയുകയും ചെയ്യുന്നവരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ട്രെക്കിങ്ങിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടി ഉതിർക്കുക ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഹല്‍ഗാമിലെ ബെയ്സരണിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മുകശ്മീര്‍ പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്. പഹല്‍ഗാമിലെ ബെയ്സരണിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മുകശ്മീര്‍ പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക