മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറിടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈൻകുട്ടൻ(33) ആണ് പുത്തൂർ കൊട്ടാരക്കര റോഡില്‍ അവണൂർ കശുവണ്ടി ഫാക്ടറിക്കു സമീപം ഉണ്ടായ അപകടത്തില്‍ മരിച്ചത്. കാറോടിച്ചിരുന്ന വെണ്ടാർ മനക്കര വീട്ടില്‍ ടെനി ജോപ്പനെ(51) കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും നരഹത്യയ്ക്കു കേസെടുത്തതായും പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു അപകടം. വെണ്ടാറില്‍ നിന്നും കൊട്ടാരക്കരയിലേക്കു വരികയായിരുന്ന ജോപ്പന്റെ കാർ റോഡിന്റെ വലതു ഭാഗം കടന്ന് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഓടയിലേക്കു തെറിച്ചു വീണ ഷൈൻകുട്ടനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തില്‍ നിയന്ത്രണം വിട്ട കാർ സമീപമുള്ള വീട്ടു മുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു. വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച ഷൈൻകുട്ടൻ. അച്ഛൻ: മണിക്കുട്ടൻ.അമ്മ:ഉഷാദേവി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക