മരണമടഞ്ഞ അധോലോക നായകൻ മുത്തപ്പറായിയുടെ മകൻ റിക്കി റായിയെ വധിക്കാൻ ശ്രമത്തിനു പിന്നില്‍ രണ്ടാനമ്മയും കൂട്ടാളികളും എന്ന് ആരോപണം. ബിദാദിയിലെ മുത്തപ്പ റായിയുടെ വസതിക്ക് മുന്നില്‍ ശനിയാഴ്ച പുലർച്ചെ 12:50 ഓടെയാണ് വെടിവയ്പ് നടന്നത്. റിക്കി റായിയെ ലക്ഷ്യം വച്ചാണ് വെടിവെച്ചത്.
മൂക്കിലും കൈയിലും വെടിയേറ്റ റിക്കി റായിക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. എന്നാല്‍ സ്വത്ത് തർക്കത്തെ തുടർന്ന് മൂത്താപ്പറായിയുടെ രണ്ടാം ഭാര്യ അനുരാധയും മറ്റ് മൂന്ന് പേരും ചേർന്ന് തന്നെ കൊല്ലാനായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് റിക്കി റായ് പൊലീസില്‍ മൊഴി നല്‍കിയതായി കന്നഡ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. നാല് ദിവസം മുമ്ബാണ് റിക്കി റായ് റഷ്യയില്‍ നിന്ന് തിരിച്ചെത്തിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ അദ്ദേഹം സജീവമായിരുന്നു. മുത്തപ്പ റായിയുടെ മരണശേഷം, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ അനുരാധയും മക്കളും തമ്മില്‍ സ്വത്ത് തർക്കമുണ്ട്.
വെടിവച്ച സംഭവത്തില്‍ ശനിയാഴ്ച ബിദാദി പോലീസ് സ്റ്റേഷനില്‍ മുത്തപ്പറായിയുടെ രണ്ടാം ഭാര്യ അനുരാധ ഉള്‍പ്പെടെ നാല് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍, മുത്തപ്പ റായിയുടെ മുൻ കൂട്ടാളിയും പിന്നീട് ശത്രുവുമായ രാകേഷ് മല്ലി, മുത്തപ്പ റായിയുടെ രണ്ടാം ഭാര്യ അനുരാധ, ബെംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ നിതേഷ് എസ്റ്റേറ്റ്സിന്റെ ഉടമകളായ നിതേഷ് ഷെട്ടി, വൈദ്യനാഥൻ എന്നീ നാല് പ്രതികള്‍ക്കെതിരെയാണ് ബിദാദി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.കേസ് അന്വേഷിക്കുന്നതിനായി രാമനഗര ജില്ലാ പോലീസ് നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
















