ആലപ്പുഴയെ നടുക്കി അയല്‍വാസികളുടെ കൊടും ക്രൂരത. അയല്‍വാസിയുമായുള്ള തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊല്ലുകയായിരുന്നു.ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്.

വനജയെ കൊലപ്പെടുത്തിയ അയല്‍വാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മുൻപും ഇരുവരും തമ്മില്‍ വാക്കു തർക്കങ്ങള്‍ ഉണ്ടായതായി പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒളിവിലുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാണെന്നും എത്രയും വേഗം ഇവർ വലയിലാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക