തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.അപകടത്തില്‍ ആർക്കും പരിക്കില്ല. എന്നാല്‍ കാർ ഭാഗികമായി തക‍ർന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോവളത്ത് നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന കാർ അപകടത്തില്‍ പെട്ടത്. മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് വേഗത കുറച്ചതോടെ വാഹനത്തിലിടിക്കാതിരിക്കാൻ കാർ വെട്ടിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ നിയന്ത്രണം വിട്ട കാർ ഫ്ലൈ ഓവറിൻ്റെ ഡിവൈഡറില്‍ തട്ടി കീഴ്മേല്‍ മറിയുകയായിരുന്നു. കാർ മറിയുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. പിറകില്‍ വന്ന കാറിൻ്റെ കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

തിരുവനന്തപുരം കഴക്കൂട്ടത്ത് കാർ തലകീഴായി മറിഞ്ഞു

തിരുവനന്തപുരം കഴക്കൂട്ടത്ത് കാർ തലകീഴായി മറിഞ്ഞു #thiruvananthapuram

Posted by Reporter Live on Sunday, April 13, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക