മകള്‍ക്കെതിരെയുള്ള അന്വേഷണത്തിലും കേസിലും പാർട്ടി പ്രതിരോധം തീർക്കുന്നതില്‍ എന്താണ് ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തലസ്ഥാനത്ത് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ബിനീഷിന്റെ കേസില്‍ കോടിയേരിയെ കുറിച്ച്‌ പരാമർശമുണ്ടായിരുന്നില്ല. ഇതില്‍ എന്റെ മകളെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. ലക്ഷ്യം എന്താണെന്ന് പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലെ കേസ് നേരിടേണ്ടത് കോടതിയില്‍,അല്ലാതെ മാദ്ധ്യമങ്ങള്‍ക്ക് മുന്നിലല്ല. കരിമണല്‍ വിഷയത്തില്‍ എനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമെന്ന് പറഞ്ഞ പിണറായി വിജയൻ തന്റെ രാജി മോഹിച്ചോളൂയെന്നും പരിഹസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണ്. അത് അത്ര വേഗത്തില്‍ കിട്ടില്ല. മകളുടെ കമ്ബനി നല്‍കിയ സേവനത്തിന് പ്രതിഫലം കിട്ടിയത് കള്ളപ്പണമല്ലല്ലോ?

ആദായ നികുതിയും ജി.എസ്.ടിയും നല്‍കിയതാണ്. നല്‍കിയ സേവനത്തിനാണ് പ്രതിഫലം നല്‍കിയതെന്ന് മകളും കമ്ബനിയും സിഎംആർഎല്ലും വ്യക്തമാക്കിയതല്ലേ മുനമ്ബം പരിഹരിക്കും , പുതിയ വഖഫ് നിയമം ആ പ്രശ്നത്തിന് പരിഹാരമാകില്ല, അവിടെ കാര്യങ്ങള്‍ സങ്കീർണമാണ്. ബിജെപി സൃഷ്ടിക്കുന്നത് പുകമറയാണെന്നുമാണ് മുഖ്യമന്ത്രിയുടെ പുതിയ വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക