
തട്ടിപ്പിലെടുത്ത പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്ത് പോയ മലയാള സിനിമ താരം ജോജു ജോർജിനെതിരെ അന്വേഷണം ആരംഭിച്ച് റീജിയണല്‍ പാസ്പോർട്ട് ഓഫീസ്. തൻ്റെ പേരിലുള്ള പോലീസ് കേസുകളുടെ വിവരം മറച്ചുവച്ച് നടൻ ജോജു ജോർജ് എടുത്ത പാസ്പോർട്ട്, പോലീസ് റിപ്പോർട്ട് എതിരായതിനെ തുടർന്ന് സറണ്ടർ ചെയ്യേണ്ടി വന്നിരുന്നു.അപകടമുണ്ടാക്കും വിധം വാഗമണ്ണില്‍ ഓഫ്റോഡ് റൈഡിങ് അടക്കം പരിപാടികള്‍ നടത്തിയതിൻ്റെ പേരില്‍ 2022ല്‍ ഇടുക്കി പോലീസ് എടുത്ത കേസിൻ്റെ വിവരം പാസ്പോർട്ട് അപേക്ഷയില്‍ മുക്കിയതാണ് താരത്തിന് വിനയായത്.
പോലീസ് വെരിഫിക്കേഷനില്‍ ഇത് കണ്ടെത്തി റിപ്പോർട്ട് ചെയ്തതോടെയാണ് പാസ്പോർട്ട് സറണ്ടർ ചെയ്യേണ്ടി വന്നത്. രേഖയില്‍ സറണ്ടർ എന്നാണെങ്കിലും പാസ്പോർട്ട് പിടിച്ചെടുത്തതിന് തുല്യമാണ് നടപടി. ഇതാദ്യമായാണ് മലയാളത്തില്‍ നിന്നൊരു സിനിമാതാരം പാസ്പോർട്ട് തിരിമറിയുടെ പേരില്‍ നടപടി നേരിടുന്നത്.