ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം.ഇവരുടെ ഫോണ്‍ രേഖകളും ശേഖരിച്ച്‌ പരിശോധനയ്‌ക്ക് വിധേയമാക്കും. ഇതിന് ശേഷമാകും തുടർ നടപടിയിലേക്ക് കടക്കുക. ഇരുവരെയും വിളിച്ചുവരുത്തിയേക്കുമെന്നാണ് സൂചന.

പ്രതികളില്‍ നിന്ന് നടന്മാർ ലഹരി വാങ്ങി ഉപയോഗിച്ചെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്. നേരത്തെ ഓം പ്രകാശ് ഉള്‍പ്പെട്ട മറ്റൊരു ലഹരിക്കേസിലും ശ്രീനാഥിനെ ചോദ്യം ചെയ്തിരുന്നു. അതേസമയം തനിക്ക് കേസുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ശ്രീനാഥ് പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം പിടിയിലായ തസ്ലിമ സുല്‍ത്താനയ്‌ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേർ അറസ്റ്റിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാകും സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിക്കണമോ എന്ന് അന്വേഷണ സംഘം തീരുമാനിക്കുക.

കെണിയൊരുക്കിയാണ് ലഹരി ക്കടത്ത് സംഘത്തിന്‍റെ മുഖ്യ കണ്ണിയായ തസ്ലീമ സുല്‍ത്താനയെയും കൂട്ടാളിയെയും എക്സൈസ് സംഘം പിടികൂടിയത്. രണ്ടുകോടിയിലധികം രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു.സിനിമ നടന്മാർക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക