അർജുൻ റെഡ്ഡിയടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ശാലിനി പാണ്ഡേ. തനിക്ക് കരിയറില്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞാണ് നടി വീണ്ടും വാർത്തകളില്‍ ഇടംപിടിക്കുന്നത്.ഒരു സിനിമ പേജിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പരാമർശം.

കാരവാനില്‍ നിന്ന് വസ്ത്രം മാറുന്നതിനിടെ ഒരു ദക്ഷിണേന്ത്യൻ സംവിധായകൻ അനുമതിപോലും തേടാതെയും ഒന്ന് വാതിലില്‍ മുട്ടുക പോലും ചെയ്യാതെ കയറിവന്നുവെന്ന് നടി വെളിപ്പെടുത്തി. താൻ അലറി വിളിച്ചതോടെ അയാള്‍ ഇറങ്ങി പോയി എന്നുമാണ് നടി വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സംഭവം നടക്കുമ്ബോള്‍ എനിക്ക് 22 വയസായിരുന്നു. എന്റെ കരിയറിന്റെ തുടക്ക കാലത്തായിരുന്നു ഇത്. ഒരു ദക്ഷിണേന്ത്യൻ സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ഞാൻ കാരവാനിനകത്ത് വസ്ത്രം മാറി കൊണ്ടിരിക്കുമ്ബോള്‍ വാതിലില്‍ മുട്ടുക പോലും ചെയ്യാതെയും അനുമതി പോലും ചോദിക്കാതെയും വാനിലേക്ക് കയറിവന്നു. ഞാൻ അവിടെ വച്ച്‌ അലറിവിളിച്ചു. പിന്നീട് അയാള്‍ ഇറങ്ങി പോയി. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് ഇതറിഞ്ഞവർ എന്നോട് പറഞ്ഞത്. ഞാൻ അങ്ങനെ ചെയ്യരുതെന്നായിരുന്നു അവരുടെ വാദം. നല്ല പുരുഷന്മാർക്കൊപ്പം മാത്രമല്ല, വെറുപ്പുളവാക്കുന്ന പുരുഷന്മാർക്കൊപ്പവും കരിയറില്‍ പ്രവൃത്തിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക