സിപിഎമ്മിന്റെ 24-ാം പാർട്ടി കോണ്‍ഗ്രസ് തമിഴ്‌നാട്ടിലെ മധുരയില്‍ ആരംഭിച്ചിരിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുക്കാൻ കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്.മുഖ്യമന്ത്രിയുടെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ആദ്യമായല്ല താൻ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും മുൻപ് പലതവണ വന്നിട്ടുണ്ടെന്നും വീണ വിജയൻ പറഞ്ഞു. പാർട്ടി അനുഭാവിയാണ് താനിപ്പോഴും. സമാപന സമ്മേളനംവരെ മധുരയില്‍ ഉണ്ടാവുമെന്നും വീണ വിജയൻ വ്യക്തമാക്കി.
-->
മധുര തമുക്കം മൈതാനത്തെ വേദിയില്‍ പിബി കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പാർട്ടി ആണ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ അധികാരം നിലനിറുത്താനും മറ്റിടങ്ങളില്‍ ജനകീയ അടിത്തറ വീണ്ടെടുക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നയരൂപീകരണ ചർച്ചകള്‍ ആറുവരെ നീളുന്ന സമ്മേളനത്തിലുണ്ടാവും. പുതിയ ജനറല്‍ സെക്രട്ടറിയെ പ്രഖ്യാപിച്ചുകൊണ്ടാകും പാർട്ടി കോണ്‍ഗ്രസിന് കൊടിയിറങ്ങുക. പുതിയ ജനറല്‍ സെക്രട്ടറിയെ പാർട്ടി കോണ്‍ഗ്രസ് ആണ് തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ നിന്നുള്ള മുതിർന്ന പിബി അംഗം എം എ ബേബിക്കാണ് മുൻഗണന. ആന്ധ്രയില്‍ നിന്നുള്ള ബി വി രാഘവുലു, മഹാരാഷ്‌ട്രയില്‍ നിന്നുള്ള അശോക് ധാവളെ എന്നിവരും പരിഗണനയിലുണ്ട്.
75 വയസ് പ്രായപരിധിയുടെ ഭാഗമായി പിബിയില്‍ നിന്ന് ആറും കേന്ദ്രകമ്മിറ്റിയില്‍ നിന്ന് 15ഉം നേതാക്കള്‍ മാറി പുതുമുഖങ്ങള്‍ വരും. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് ഇളവ് നല്‍കുന്നതും കോണ്‍ഗ്രസില്‍ തീരുമാനിക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക