ഷൈൻ ടോം ചാക്കോ ഉള്‍പ്പടെ രണ്ട് നടൻമാർക്കെതിരെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താന മൊഴി നല്‍കിയിട്ടും എക്സൈസ് നടപടി സ്വീകരിക്കാൻ തയ്യാറാകാതിരുന്നത് വിവാദമാകുന്നു. നടന്മാരായ ഷൈൻ ടോം ചാക്കോയുമായും ശ്രീനാഥ് ഭാസിയുമായും ഇടപാടുകളുണ്ടെന്നായിരുന്നു തസ്ലീമ എക്സൈസിന് മൊഴി നല്‍കിയത്. ഇതിനെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും എക്സൈസ് സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍, തസ്ലീമ അറസ്റ്റിലായി മൂന്നാഴ്ച്ച ആയിട്ടും ഈ രണ്ട് നടന്മാരെയും ചോദ്യം ചെയ്യാൻ പോലും എക്സൈസ് സംഘം തയ്യാറായിട്ടില്ല.ഈ മാസം ഒന്നാം തീയതിയാണ് ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്. കേസില്‍ കണ്ണൂർ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുല്‍ത്താന ഇവരുടെ ഭർത്താവ് സുല്‍ത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഷൈൻ ടോം ചാക്കോ ഉള്‍പ്പടെ രണ്ട് നടന്മാരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് തസ്ലിമ എക്സൈസിന് മൊഴി നല്‍കിയത്. തസ്ലിമയുടെ ഫോണില്‍ നിന്ന് ഷൈൻ ടോം ചാക്കോയ്ക്ക് യുവതികളുടെ ഫോട്ടോ അയച്ചു നല്‍കിയതും ഇരുവരും തമ്മിലുള്ള വാട്സ്‌ആപ്പ് ചാറ്റുകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. തസ്ലിമയ്ക്ക് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുള്ളതിനാല്‍ യുവതികളുടെ ഫോട്ടോ അത്തരത്തില്‍ അയച്ചു നല്‍കിയതാണോ എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷൈനെ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം പറയുന്നുണ്ടെങ്കിലും ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം മാത്രം നടന്മാരെ വിളിച്ചു വരുത്തിയാല്‍ മതിയെന്ന നിലപാടിലാണ് എക്സൈസ്. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. കൊച്ചിയില്‍ അറസ്റ്റില്‍ ആയ ഷൈൻ തസ്ലിമയെ അറിയാമെന്ന് മൊഴി നല്‍കിയതിനാല്‍ നടപടികള്‍ വേഗത്തിലാക്കുമെന്നാണ് സൂചന. നേരത്തെ തസ്ലിമയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി പിൻവലിച്ചിരുന്നു. കേസില്‍ പ്രതി ചേർത്തിട്ടില്ലാത്തതിനാലാണ് ഹർജി പിൻവലിച്ചത്. ഇന്നലെ ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്തപ്പോഴും തസ്ലിമയുമായി നടനുള്ള ബന്ധം സംബന്ധിച്ച സൂചനകള്‍ ലഭിച്ചു എന്നാണ് റിപ്പോർട്ട്. തസ്ലീമയുമായി ലഹരി ഇടപാടുകളുണ്ടെന്ന് ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. തസ്ലിമയെ നിരന്തരം വിളിക്കാറുണ്ടെന്നും ഷൈൻ ടോം ചാക്കോ മൊഴിനല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

തനിക്ക് ഉപയോഗിക്കാനുള്ള ലഹരിമരുന്ന് തസ്ലിമയില്‍നിന്ന് വാങ്ങിയതായി ഷൈൻ ടോം ചാക്കോ പറഞ്ഞതായാണ് വിവരം. ലഹരി ഉപയോഗം കൂടിയപ്പോഴാണ് അച്ഛൻ ഇടപെട്ട് കൂത്താട്ടുകളത്തെ ഡീ-അഡിക്ഷൻ സെന്ററില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ മാത്രമേ ഇവിടെ ചികിത്സയില്‍ കഴിഞ്ഞിട്ടുള്ളൂ. ഡീ-അഡിക്ഷൻ സെന്ററില്‍നിന്ന് താൻ ചാടിപ്പോരുകയായിരുന്നുവെന്നും ഷൈൻ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. അതിനിടെ, ലഹരി ഉപയോഗം കണ്ടെത്താനുള്ള ആന്റി ഡോപ്പിങ് ടെസ്റ്റിനുള്ള സാമ്ബിളുകള്‍ ഷൈനില്‍നിന്ന് പോലീസ് ശേഖരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചാണ് രക്തം, തലമുടി, നഖം തുടങ്ങിയവയില്‍നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചത്. ആലപ്പുഴയിലെ റിസോർട്ടില്‍നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുല്‍ത്താന. ഈ കേസില്‍ തസ്ലിമയുടെ ഭർത്താവ് സുല്‍ത്താൻ അക്ബർ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്‌സൈസിന്റെ പിടിയിലായിരുന്നു. റിസോർട്ടില്‍ ലഹരി ഇടപാടിന് എത്തിയപ്പോള്‍ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്‌സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവർക്ക് ലഹരി എത്തിച്ചുനല്‍കാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കേസില്‍ നടന്മാരെ വിളിച്ച്‌ ചോദ്യംചെയ്യാനുള്ള തെളിവുകള്‍ എക്‌സൈസിന് ലഭിച്ചിരുന്നില്ല.

തസ്ലിമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹർജി പിൻവലിച്ചിരുന്നു. തസ്ലീമ സുല്‍ത്താനയുടെ ഭർത്താവ് സുല്‍ത്താൻ അക്ബർ അലിയെ എക്സൈസ് സംഘം പിടികൂടിയത് അതിസാഹസികമായിട്ടായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കൊടുംക്രിമനലുകള്‍ കഴിയുന്ന തമിഴ് ഗ്രാമത്തിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. തസ്ലീമ സുല്‍ത്താനയെ എക്സൈസ് പിടികൂടിയതിന് പിന്നാലെ അക്ബർ അലി ആന്ധ്ര – തമിഴ് നാട് അതിർത്തി ഗ്രാമമായ എണ്ണൂരിലേക്കാണ് പോയത്. ക്രിമിനല്‍ സംഘങ്ങള്‍ വാഴുന്ന ഇവിടേക്ക് അന്വേഷണ സംഘത്തിന് എത്താനാകില്ല എന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍. എന്നാല്‍, ഇയാള്‍ എണ്ണൂരിലുണ്ടെന്ന് അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴയില്‍ നിന്നും ചെന്നൈയിലെത്തിയ എക്സൈസ് സംഘം ഗ്രാമത്തില്‍ കടന്ന് സുല്‍ത്താൻ അക്ബർ അലിയെ പിടികൂടാൻ പദ്ധതി തയ്യാറാക്കി. ഊരു മൂപ്പന്റെ സഹായത്തോടെയാണ് ഇയാളെ എക്സൈസ് കണ്ടെത്തിയത്.

രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുള്ളയാളാണ് അറസ്റ്റിലായ സുല്‍ത്താൻ അക്ബർ അലി എന്നാണ് എക്സൈസ് സംഘം പറയുന്നത്.സിനിമാ മേഖലയുമായി ബന്ധമുള്ളത് നേരത്തേ പിടിയിലായ സുല്‍ത്താൻറെ ഭാര്യ തസ്ലീമക്ക് മാത്രമാണ്.തായ്‍ലാൻഡ്, മലേഷ്യ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്ന സുല്‍ത്താൻ ആണ് ലഹരിക്കടത്തിലെ മുഖ്യ ഇടപാടുകാരൻ എന്ന് എക്സൈസ് പറയുന്നു. കഞ്ചാവ്, സ്വർണം, ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍, എന്നിവ കടത്തുന്ന ആളാണ് സുല്‍ത്താനെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു.

സിനിമാതാരങ്ങളുമായുള്ള ബന്ധം തസ്ലീമയ്ക്ക് മാത്രമാണെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രമേ താരങ്ങള്‍ ക്ക് നോട്ടീസ് അയക്കൂ എന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ വ്യക്തമാക്കി. കേസിലെ മൂന്നാം പ്രതിയാണ് സുല്‍ത്താൻ അക്ബർ അലി.രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലീമ സുല്‍ത്താനയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങളാണ്. സിനിമാ താരങ്ങള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച്‌ കൊടുക്കുന്ന ഇടനിലക്കാരിയായും യുവതി പ്രവർത്തിച്ചിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പെണ്‍വാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി തസ്ലീമ പ്രവർത്തിച്ചിരുന്നു എന്ന് നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ താരങ്ങള്‍ക്ക് ഇവർ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നത്.ലഹരിക്ക് പുറമെ തസ്ലീമ പെണ്‍കുട്ടികളെ ഇടപാടുകാർക്ക് എത്തിച്ചു നല്‍കിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. മോഡലായ യുവതിയുടെ ചിത്രം ഇവർ പ്രമുഖ താരത്തിന് അയച്ച്‌ കൊടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഡലിനെ എത്തിക്കാൻ 25,000 രൂപയാണത്രെ തസ്ലീമ ഇട്ടിരുന്ന വില. 25,000 രൂപ നല്‍കണമെന്ന് പ്രമുഖ താരത്തോട് ആവശ്യപ്പെടുന്ന ചാറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍വാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി ഇതിന് മുൻപും തസ്‌ലിമ പ്രവർത്തിച്ചിട്ടുണ്ട്.

ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്‌ലൻഡില്‍ നിന്നാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ എക്‌സൈസിന്റെ ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനകള്‍ മറികടന്ന് എങ്ങനെയാണ് കേരളത്തിലേക്ക് എത്തിച്ചു എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ലഹരി മാഫിയ വിദേശത്തേക്ക് നടത്തിയ സാമ്ബത്തിക ഇടപാടുകളും എക്സൈസിന്റെ ഇന്റലിജൻസ് വിഭാഗം അന്വേഷിക്കും. തസ്ലീമ സുല്‍ത്താനയുടെ പക്കല്‍ നിന്നും പിടികൂടിയ കഞ്ചാവ് തായ്‌ലൻഡില്‍ നിന്നും എത്തിച്ചതാണെന്ന് എക്സൈസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു. തായ്‌ലൻഡ്,മലേഷ്യ എന്നിവിടങ്ങളില്‍ വളർത്തുന്ന ഹൈബ്രിഡ് കഞ്ചാവ് വിതരണം ചെയ്യുന്ന അന്താരാഷ്ട്ര ലഹരി മാഫിയ സംഘങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്.

കഴിഞ്ഞ മാസം 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ബാങ്കോക്കില്‍ നിന്നെത്തിയ രണ്ടു യുവതികളെ കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടിയിരുന്നു. ജയ്പുർ സ്വദേശി മൻവി ചൗധരി, ഡല്‍ഹി സ്വദേശി ചിബെറ്റ് സ്വാന്തി എന്നിവരാണു അന്നു പിടിയിലായത്. രാജ്യമെങ്ങും വ്യാപിപ്പിച്ചു കിടക്കുന്ന വിപുലമായ വിതരണ ശൃംഖല ഹൈബ്രിഡ് കഞ്ചാവ് സംഘത്തിനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് താ‌യ്‌ലൻഡില്‍ നിന്ന് ബെംഗളൂരു വഴിയെത്തിച്ചതാണെന്നു പ്രതികളുടെ മൊഴിയിലുണ്ട്.മൂന്നു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്‌ലിമ സുല്‍ത്താന (ക്രിസ്റ്റീന), സഹായി കെ.ഫിറോസ് ( 26) എന്നിവരെ എക്സൈസ് പിടികൂടിയത്. ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ തസ്‌ലിമ സുല്‍ത്താന വാടകയ്ക്ക് എടുത്തത് വ്യാജ മേല്‍വിലാസത്തിലാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. കർണാടകയിലെ ഉഡുപ്പി സ്വദേശിനിയുടെ പേരിലുള്ള ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും നല്‍കിയാണ് എറണാകുളത്തെ സ്ഥാപനത്തില്‍ നിന്നു കാർ വാടകയ്ക്ക് എടുത്തത്. തിരിച്ചറിയല്‍ കാർഡിന്റെ ഉടമയായ യുവതിയെ എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കു കേസുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കണ്ണൂർ സ്വദേശിനി തസ്ലിമ സുല്‍ത്താന വമ്ബൻ ലഹരിസംഘത്തിലെ കണ്ണിയെന്ന സൂചന ആദ്യമേ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തമിഴ്, മലയാളം സിനിമകളില്‍ എക്സ്ട്രാ നടിയായി മുഖം കാണിച്ചിരുന്ന തസ്ലിമ സുല്‍ത്താന സിനിമാ മേഖലയിലുള്ളവർക്കും വിനോദ സഞ്ചാര മേഖലയിലുള്ളവർക്കുമാണ് ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്ക് സിനിമാ മേഖലയില്‍ ഉള്‍പ്പെടെ വൻതോക്കുകളുമായാണ് ബന്ധം.

തമിഴ് സിനിമയില്‍ എക്സ്ട്രാ നടിയായി സജീവമായ തസ്ലീമ മലയാളം സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ഇംഗ്ലിഷ്, മലയാളം, തമിഴ് ഉള്‍പ്പെടെ എട്ടോളം ഭാഷകള്‍ വശമുള്ള യുവതി സ്ക്രിപ്റ്റ് പരിഭാഷകയുമായി പ്രവർത്തിച്ചിരുന്നു. മലയാള സിനിമാക്കാരുമായി അടുത്തതോടെ കൊച്ചിയിലേക്ക് ചുവടുമാറ്റി. മൂന്ന് മലയാളം സിനിമകളിലും മുഖം കാണിച്ച തസ്ലീമ തൃക്കാക്കര കേന്ദ്രീകരിച്ച്‌ മസാജ് പാർലർ നടത്തിയിരുന്നു. മയക്കു മരുന്ന് നല്‍കി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെ വീണ്ടും തമിഴ്നാട്ടിലേക്ക് കളംമാറ്റി. എന്നാല്‍ മംഗലാപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ലഹരി ഇടപാട് തുടർന്നു. ആലപ്പുഴയില്‍ പിടികൂടിയ കഞ്ചാവ് മുപ്പത് ലക്ഷം രൂപയ്ക്ക് കോഴിക്കോട് സ്വദേശിയാണ് കൈമാറിയത്.രഹസ്യവിവരത്തെ തുടർന്ന് ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ഓമനപ്പുഴയിലെ റിസോർട്ടിന് സമീപം ഇരുവരും കാറില്‍ വന്നിറങ്ങിയപ്പോള്‍ തൊണ്ടിസഹിതം പിടികൂടുകയായിരുന്നു. ഭർത്താവും രണ്ട് കൊച്ചുകുട്ടികളുമായി എറണാകുളത്തെത്തിയ തസ്ലിമ വാടകയ്ക്കെടുത്ത കാറില്‍ കുടുംബസമേതം മണ്ണഞ്ചേരിയിലെത്തി. ഭർത്താവിനെയും മക്കളെയും വഴിയില്‍ ഇറക്കിയശേഷം ഫിറോസിനെ കൂട്ടി രാത്രി പത്തരയോടെയാണ് റിസോർട്ടിലെത്തിയത്. ബാഗില്‍ മൂന്ന് പൊതികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.ഹൈബ്രിഡ് കഞ്ചാവിന്റെ നാലു പൊതികളായിരുന്നു ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്.

മണിക്കൂറുകളോളം ഉൻമാദം കിട്ടുന്ന കനാബി സിൻസിക്ക, കനാബി സറ്റീവ ഇനങ്ങളാണിവ. മെഡിക്കല്‍ ആവശ്യത്തിനായി തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലാണ് ഇതു നിർമിക്കുന്നത്. ബെംഗളൂരു വഴിയാണ് ഇവർ ഇതുകൊണ്ടുവന്നത്. സാധാരണ കഞ്ചാവ് ഒരു ഗ്രാമിന് 500-1000 രൂപയാണെങ്കില്‍ ഇത് ഒരു ഗ്രാമിന്റെ വില 10,000 രൂപ വരും.ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ഉള്‍പ്പെടെ പലർക്കും ലഹരിവസ്തുക്കള്‍ കൈമാറിയിട്ടുണ്ടെന്ന് തസ്ളീമ വെളിപ്പെടുത്തിയിരുന്നു. ഇവരുമായുള്ള സാമ്ബത്തിക ഇടപാടിന്റെ തെളിവുകളും തസ്ളീമയുടെ ഫോണില്‍ നിന്ന് ലഭിച്ചു. ചോദ്യം ചെയ്യലില്‍ ഇവർ സിനിമാ മേഖലയില്‍ പ്രധാനപ്പെട്ട ചിലരുമായി ലഹരിവില്‍പന ഉള്ളതായി പറഞ്ഞിട്ടുണ്ട്. ഓണ്‍ലൈൻ വഴിയാണ് ഇടപാട്. ആലപ്പുഴയില്‍ ടൂറിസം രംഗത്തെ ചിലർക്കു കൈമാറാനും ഉദ്ദേശിച്ചിരുന്നു. ഓണ്‍ലൈൻ വഴി ഇടപാടും പണം കൈമാറ്റവും നടത്തിയശേഷം പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുന്നതാണു രീതി. നേരത്തേ, പറഞ്ഞുറപ്പിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കാൻ സഹായിക്കുന്ന ചുമതലയാണ് ഫിറോസിന്റേത്. ഫിറോസ് ഇതിനു മുൻപും ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നു ചോദ്യംചെയ്യലില്‍ പറഞ്ഞു. വൻ ഇടപാടുകളേ ഏല്‍ക്കുകയുള്ളൂ. ഇയാള്‍ക്കെതിരെ നിലവില്‍ മറ്റ് കേസുകളില്ലപിടിച്ച തോതനുസരിച്ച്‌ 10 വർഷം വരെ ശിക്ഷ കിട്ടുന്നതാണെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.വിനോദ് കുമാർ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ അശോക് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. മധു, പ്രിവന്റീവ് ഓഫിസർമാരായ സി.പി.സാബു, എം.റെനി, ബി.അഭിലാഷ്, അരുണ്‍ അശോക്, സനല്‍ സിബി രാജ്, അസിസ്റ്റന്റ് ഇൻസ്പെക്സടർ കെ.ആർ.രാജീവ്, ജീന വില്യം എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക