കടയ്ക്കാവൂർ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് യൂ ട്യൂബർ സൂരജ് പാലാക്കാരന് എതിരെ രജിസ്റ്റർ ചെയ്ത കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.
അതെ സമയം യൂട്യൂബില്‍ സൂരജ് പാലാക്കാരൻ ഉപയോഗിക്കുന്ന ഭാഷയെ സുപ്രീം കോടതി വിമർശിച്ചു. എന്ത് തരം ഭാഷയാണിത് എന്ന് ജസ്റ്റിസ് മാരായ സൂര്യ കാന്ത്, എൻ കെ സിങ് എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
പോക്സോ കേസില്‍ ഇരയുടെ പേര് സൂരജ് വെളിപ്പെടുത്തുന്നതിന് മുമ്ബ് സംസ്ഥാന പോലീസും ഒരു സ്വകാര്യ ചാനലും വെളിപ്പെടുത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അഡോള്‍ഫ് മാത്യു വാദിച്ചു. തുടർന്നാണ് സുപ്രീം കോടതി ഹർജിയില്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു ഉത്തരവാദിത്വപെട്ട യൂട്യൂബർക്ക് ഉപയോഗിക്കാൻ പാടുള്ള ഭാഷയാണോ ഇതെന്നും സമൂഹത്തില്‍ എന്തോ കുഴപ്പമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

















