ദേശീയ പതാകയില്‍ അശോക ചിഹ്നത്തിന് പകരം അറബി വാചകങ്ങള്‍. പശ്ചിമ ബംഗാളില്‍ ദേശീയ പതാകയിലെ അശോക ചിഹ്നത്തിന് പകരം അറബി വാചകങ്ങള്‍ എഴുതിച്ചേർത്ത് പ്രകടനം നടത്തി.തീവ്ര ഇസ്ലാമിസ്റ്റുകളാണ് ദേശീയ പതാകയെ അപമാനിച്ച്‌ പ്രകടനം നടത്തിയത്.

കഴിഞ്ഞ ദിവസം മാള്‍ഡയില്‍ ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് ഇപ്പോള്‍ മെദനിപ്പൂരില്‍ ദേശീയപതാകയെ അവഹേളിച്ച്‌ തെരുവില്‍ പ്രകടനം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേശീയ പതാകയില്‍ നിന്നും അശോക ചക്രത്തെ ഒഴിവാക്കി പകരം ഇവിടെ ഒരു വാളിന്റെ ചിത്രവും ഇതിന് മുകളിലായി അല്ലാഹുവിനെ പരാമർശിച്ചുളള വാചകവും കുറിച്ചിരുന്നു. അല്ലാഹുവാണ് ഏകദൈവം എന്നർത്ഥം വരുന്ന അറബി വാചകമാണ് കുറിച്ചിരിക്കുന്നത്. സമീപ ദിവസങ്ങളില്‍ പശ്ചിമ ബംഗാളിന്റെ നിരവധി പ്രദേശങ്ങളില്‍ ഹിന്ദു വിരുദ്ധ പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

മാള്‍ഡയില്‍ ക്രമസമാധാനം പൂർണമായി തകർന്നുവെന്നും പ്രദേശത്ത് സൈന്യത്തെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിന്റെ പ്രതിപക്ഷ നേതാവ് ഗവർണർ സിവി ആന്ദബോസിനെ സമീപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സർക്കാർ ഇതുവരെയും കുറ്റവാളികള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മമത സർക്കാർ നടത്തുന്നത് ന്യൂനപക്ഷ പ്രീണനമാണെന്നും ക്രമസമാധാനം തകർന്നിട്ടും പൊലീസിനെ നോക്കുകുത്തികളായി നിർത്തുകയാണെന്നും ബിജെപി ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക