ന്യുഡൽഹി :ബിജെപി നയിക്കുന്ന എൻ. ഡി. എ സഖ്യം വീണ്ടും വിടില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് ഉറപ്പ് നൽകി. താൻ അബദ്ധത്തിൽ അങ്ങനെ ചെയ്തു എന്നും നിതീഷ് പറഞ്ഞു.” ഞാൻ രണ്ടുതവണ തെറ്റ് ചെയ്തു ഇനി ഒരിക്കൽ കൂടി അങ്ങനെ സംഭവിക്കാൻ പോകുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാട്നയിൽ നടന്ന ഒരു ചടങ്ങിലാണ് നിതീഷ് ഇങ്ങനെ പറഞ്ഞത്.
അമിത് ഷാ ശനിയാഴ്ച രാത്രി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ബീഹാറിലെ ബിജെപിയുടെ വിജയം സംസ്ഥാനത്തിന് പുറത്ത് കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പറഞ്ഞു.” ഈ വിശാലമായ ഓഡിറ്റോറിയം ശേഷിക്കപ്പുറം നിറഞ്ഞിരിക്കുന്നു”. സമ്മേളനത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് വേദിയിലെ വലിയ ജന പങ്കാളിത്തത്തെക്കുറിച്ച് നിതീഷ് കുമാർ പറഞ്ഞു. തന്നെ ബീഹാർ മുഖ്യമന്ത്രിയാക്കിയത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആണെന്നും അദ്ദേഹം പറഞ്ഞു. ആരാണെന്ന് മുഖ്യമന്ത്രിയാക്കിയത് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ്. നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
മുൻ സർക്കാരുകൾക്കെതിരെ നിതീഷ് കുമാർ വിമർശനം ഉന്നയിച്ചു. പ്രത്യേകിച്ച് ആർജെഡി കോൺഗ്രസ് സഖ്യത്തിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മുൻപ് അധികാരത്തിൽ ഇരുന്നവർ എന്താണ് ചെയ്തത്. അവർക്ക് മുസ്ലിം സമുദായത്തിൽ നിന്ന് വോട്ടുകൾ ലഭിക്കാറുണ്ടായിരുന്നു. പക്ഷേ സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ഒരിക്കലും അയവ് വരുത്താൻ സാധിച്ചില്ല.
2005ൽ തന്റെ സർക്കാർ അധികാരമേൽക്കുന്നതിന് മുൻപ് ബീഹാറിന് ശരിയായ ആരോഗ്യ പരിരക്ഷയും നല്ല വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലായിരുന്നുവെന്നും അതിനുശേഷം മെച്ചപ്പെട്ട തായും അദ്ദേഹം പറഞ്ഞു.















