പത്തനംതിട്ട :ശുദ്ധവായു ലഭിക്കുന്ന ജില്ല, വനവും, പുഴകളും നിറഞ്ഞ പ്രകൃതി സമ്പത്ത് എന്നാൽ നമ്മൾ ഇപ്പോൾ ജീവിക്കുന്നത് വലിയ മാലിന്യ ബോംബിനു മുകളിലാണ്. സൂചനയുമായി ശുചിത്വമിഷനാണ് വന്നിരിക്കുന്നത്. ജില്ലയ്ക്ക് സ്വന്തമായി മാലിന്യ സംസ്കരണ പ്ലാൻ നിർമ്മിക്കാൻ ഇനിയും വൈകിയാൽ വലിയ ദുരന്തം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മാലിന്യ സംസ്കരണ പ്ലാന്റിലൂടെ മാത്രമേ പരിഹാരം കാണാനാകുവെന്ന് ശില്പശാലയിൽ ഉദ്യോഗസ്ഥർ തുറന്നു പറഞ്ഞു. മറ്റു ജില്ലകളിൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് സഹകരിക്കുന്നുണ്ട്. പ്രതിഷേധത്തിന്റെ പേരിൽ മാറ്റിവെക്കാനും ഉപേക്ഷിക്കാനും കഴിയുന്നതല്ല പ്ലാന്റ് നിർമ്മാണം. നമ്മൾ മുഖം തിരിച്ചു നിന്നാൽ മാലിന്യം കുന്നുകൂടുന്ന ജില്ലകളിൽ പത്തനംതിട്ട ഒന്നാമതെത്തും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലയിലെ ഭൂഗർഭ ജലസ്രോതസ്സുകളിലും കുഴൽ കിണറുകളിലും മനുഷ്യ മാലിന്യത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. കക്കൂസ് മാലിന്യം ശേഖരിക്കാൻ ഇടമില്ലാത്തതാണ് ജില്ല നേരിടുന്ന പ്രതിസന്ധി.

പ്രതിദിനം ഒന്നരലക്ഷം ടൺ കക്കൂസ് മാലിന്യമാണ് ജില്ലയിൽ ശേഖരിക്കുന്നത്. ഇതെവിടെ തള്ളുന്നു എന്നത് എല്ലാവരും ചിന്തിക്കേണ്ടതാണ്. ജില്ലയ്ക്ക് ശൗചാലയം മാലിന്യ സംസ്കരണ പ്ലാന്റ് ഉണ്ടെങ്കിൽ പ്രതിസന്ധിക്ക് പരിഹാരമാകും.

ഡയപ്രം മാലിന്യമാണ് ജില്ല നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. പ്രതിദിനം എട്ട് ടൺ ഡയപ്പറുകളാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉപയോഗശേഷം തള്ളുന്നത്.

ഇതിൽ ഭൂരിഭാഗവും കാടുവളർന്ന സ്ഥലങ്ങളിലും, കനാൽ തോട് വശങ്ങളിലുമാണ് തള്ളുന്നത്. ആഘോഷ ചടങ്ങുകളിലെ വെൽക്കം ഡ്രിങ്കുകളിലും മറ്റ് ശീതള പാനീയങ്ങളിലും കോളി ബാക്ടീരിയയുടെ അളവ് കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക