റോഡരികില്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു. അപ്രതീക്ഷിത അപകടത്തില്‍ സ്കൂട്ടറിന്റെ ഹാൻഡിലിന് പിന്നില്‍ നില്‍ക്കുകയായിരുന്ന ആറ് വയസുകാരന് പൊള്ളലേറ്റു. മണ്ണാർക്കാട് ചന്തപ്പടിയില്‍ ഇന്നലെ രാത്രി 11മണിക്കാണ് സംഭവം.

നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയും മകൻ ആറ് വയസ്സുകാരൻ ഹനാനും സഞ്ചരിച്ച സുസുക്കി അക്സസ് 125എന്ന സ്കൂട്ടറിനാണ് തീ പിടിച്ചത്. ജിം കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി മൊബൈലില്‍ കാള്‍ വന്നത് എടുക്കുന്നതിന്നു വേണ്ടി ചന്തപ്പടിയില്‍ റോഡരികില്‍ നിർത്തിയതായിരുന്നു. എഞ്ചിന്റെ ഭാഗത്തു നിന്നും തീ ആളികത്തുന്നത് കണ്ട ഹംസക്കുട്ടി മകനെ എടുത്തു മാറ്റിയെങ്കിലും സ്കൂട്ടറില്‍ പിതാവിനൊപ്പം മുന്നിലിരുന്ന ആറ് വയസ്സുകാരന്റെ കാലിന് പൊള്ളലേല്‍ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാധാരണ പോലെ റോഡരികില്‍ ബൈക്ക് ചേര്‍ത്ത് നിര്‍ത്തി ഫോണ്‍ ചെയ്യുന്നതും കുട്ടി സ്കൂട്ടറില്‍ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പൊടുന്നെ സ്കൂട്ടറിന്റെ എഞ്ചിൻ ഭാഗത്തുനിന്ന് തീ പടരുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെട്ടില്ല. തീ ആളി പടര്‍ന്നപ്പോഴാണ് ഹംസക്കുട്ടിയുടെ ശ്രദ്ധയിലേക്ക് വരുന്നതും കുട്ടിയെ മാറ്റി, സ്വയം മാറി നില്‍ക്കുന്നതും. അപ്പോഴേക്കും കുട്ടിയുടെ പാന്റില്‍ തീ പടരുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക