
മദ്യലഹരിയില്‍ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതാന്‍ എത്തിയ കുട്ടിയുടെ ബാഗില്‍ മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തി. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന് സംശയം തോന്നി.
തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി. പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമായിരുന്നു ഇത്. തുടര്‍ന്ന് ക്ലാസിനു പുറത്തിറക്കിയ വിദ്യാര്‍ഥിയുടെ വീട്ടുകാരെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു. മദ്യപിച്ച് അവശനായിരുന്നതിനാല്‍ കുട്ടി പരീക്ഷ എഴുതിയില്ല.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group