ഡിസിസി അധ്യക്ഷന്മാര്‍ക്ക് മത്സരവിലക്ക്. ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി ആകുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തും.ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ നിന്നും വിലക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.
സംഘടനയെ ശക്തിപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പുകള്‍ ചുക്കാന്‍ പിടിക്കുന്നതിനും മുഖ്യചുമതല ഡിസിസി അധ്യക്ഷന്മാര്‍ക്കാണെന്നാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
അഹമ്മദാബാദില്‍ നടന്ന എഐസിസി യോഗത്തിലാണ് തീരുമാനം അന്തിമമാക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് പ്രധാനറോളുണ്ടാകുമെന്നാണ് വിവരം. ഡിസിസി അധ്യക്ഷന്മാരെ ഹൈക്കമാന്‍ഡ് നിയമിക്കുന്ന രീതിയും ഒഴിവാക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















