കുടക്കച്ചിറ ടൗണില്‍ കുറുക്കൻ ഇറങ്ങി ആളുകളെ ആക്രമിച്ചു. ഇന്ന് ഉച്ചയോടെ കുടക്കച്ചിറ സ്കൂള്‍ കവലയില്‍ എത്തിയ കുറുക്കൻ പെട്ടെന്ന് ആക്രമസക്തമായി ഒരു തെരുവ് നായയെ കടിക്കുകയും, വായന ശാലയിലേയ്ക്ക് ഓടി കയറുകയും ചെയ്തു. കൂടിനിന്നവരെ കടിക്കാൻ ഓടിച്ചപ്പോള്‍ ആക്രമണത്തെ നേരിടുന്നതിനിടയില്‍ കവലയിലുള്ള ഒരു വ്യാപാരിയെ ആക്രമിക്കുകയും കടിക്കുകയുമായിരുന്നു. കടിയേറ്റ ആളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.

സ്കൂള്‍ സമയം അല്ലാത്തതിനാല്‍ വലിയ ഒരു അപകടം ഒഴിവായി. സുരക്ഷയ്ക്കായി കുറുക്കനെ ജനം തല്ലി കൊല്ലുകയും ചെയ്തു.തെരുവു നായ്ക്കളുടെ ആക്രമണം കൂടി വരുകയാണ് കുടക്കച്ചിറയിലും പരിസരങ്ങളിലും. പഞ്ചയത്ത് അധികൃതരുടെ ഭാഗത്ത്‌ നിന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക