സെക്സ് റാക്കറ്റിന്റെ പിടിയിലായ നാലു നടിമാരെ രക്ഷപ്പെടുത്തി മുംബൈ പോലീസ്. നഗരത്തിലെ പൊവയ് മേഖലയിലുള്ള ഒരു ഹോട്ടലില്‍നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

‘വ്യക്തമായ വിവരത്തെത്തുടർന്ന്, പോലീസ് ഹോട്ടലില്‍ ഒരു കെണിയൊരുക്കി, സ്ത്രീകളെ ലൈംഗിക വ്യാപാരത്തിലേക്ക് തള്ളിവിട്ട ശ്യാം സുന്ദർ അറോറ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കെണിയിലായ നാല് വനിതാ അഭിനേതാക്കളെ രക്ഷപ്പെടുത്തി’ മുംബൈ പോലീസിനെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോർട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രക്ഷപ്പെടുത്തിയ അഭിനേതാക്കളില്‍ ഹിന്ദി ടെലിവിഷൻ സീരിയലില്‍ പ്രവർത്തിക്കുന്നവരടക്കം ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക