
കണ്ണൂർ ഉളിക്കലില്‍ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന. എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ഉളിക്കല്‍ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുല്‍ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
ലഹരി വില്‍പ്പനക്കുള്ള കവറുകളും അളവ് യന്ത്രവും കണ്ടെടുത്തു. പൊലീസിനെ കണ്ടപ്പോള്‍ മയക്കുമരുന്ന് ടോയ്‌ലെറ്റില്‍ ഇട്ട് നശിപ്പിക്കാൻ പ്രതികള്‍ ശ്രമിച്ചെങ്കിലും തടയുകയായിരുന്നു. വെള്ളിയാഴ്ച അഞ്ച് മണിയോടെ ക്വാർട്ടേഴ്‌സില്‍ എത്തിയ പൊലീസ് സംഘം വാതിലില്‍ മുട്ടിയെങ്കിലും പ്രതികള്‍ വാതില്‍ തുറന്നില്ല. ഒടുവില്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് പൊലീസ് സംഘം അകത്ത് കയറിയത്.