ട്രെയിനിലെ ബർത്തില്‍ സമാധാനമായി കിടന്നുറങ്ങുമ്ബോള്‍ അപ്രതീക്ഷിതമായി ഒരാള്‍ ചുംബിച്ചാല്‍ എന്താകും സ്ഥിതി. പൂനെ ഹതിയ എക്പ്രസിലാണ് സംഭവം നടന്നത്.ഉറങ്ങിക്കിടന്ന യുവാവിനെയാണ് സഹയാത്രികൻ ചുംബിച്ചത്. ഞെട്ടിയെഴുന്നേറ്റ യുവാവ് സഹായാത്രികനെ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡയയില്‍ വെെറലായി.
പുറത്ത് വന്ന വീഡിയോയില്‍ ട്രെയിനിലെ മറ്റ് യാത്രക്കാരെല്ലാം സംഭവത്തില്‍ ഇടപെടാതെ നിശബ്ദരായി തുടരുകയാണ്. ‘ഞാൻ ട്രെയിനില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. അതിനിടെ ഇയാള്‍ വന്ന് ബലമായി തന്നെ ചുംബിച്ചു. ചോദിച്ചപ്പോള്‍ നിസ്സാരമായി, ‘എനിക്ക് ഇഷ്ടം തോന്നി. അത് കൊണ്ട് ചെയ്തു’ എന്നായിരുന്നു അയാളുടെ മറുപടി. അയാളുടെ ഭാര്യ, ‘അത് വലിയ കാര്യമല്ലെന്ന് പറഞ്ഞ്’ അയാളെ ന്യായീകരിക്കുകയാണ്’ യുവാവ് വീഡിയോയില്‍ പറയുന്നു.
ഒരു സ്ത്രീക്കാണ് സംഭവിച്ചതെങ്കില്‍, എല്ലാവരും പ്രതികരിക്കുമായിരുന്നു. ഇയാളുടെ ഭാര്യക്കാണ് ഇത് സംഭവിച്ചതെങ്കിലോ?”ഇതുകേട്ടപ്പോള്‍ ചുംബനക്കാരന്റെ മട്ടുമാറി, താൻ ചെയ്തത് തെറ്റാണ് സമ്മതിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. യുവാവ് പൊലീസിനെ വിളിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ഭാര്യ കരഞ്ഞുകൊണ്ട് കാലില്‍ വീഴാൻ ശ്രമിക്കുന്നുണ്ട്. അവസാനം യുവാവ് ചുംബനക്കാരനെ അടിക്കുന്നതും ഭാര്യയോട് മാറിനില്‍ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് കാണാം.
യുവാവിനെ പ്രശംസിച്ച് നിരവധി ഉപയോക്താക്കള്‍ എത്തി. പല ആണുങ്ങളും ഇത്തരം സ്ഥലങ്ങളില്‍ നിശബ്ദരായിരിക്കുമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ഈ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്നും ആശങ്കയും കമന്റുകളില്‍ കാണാം.

















