മുംബൈ ലോക്കല്‍ ട്രെയിനുകള്‍ പലപ്പോഴും അപ്രതീക്ഷിത കാഴ്ചകളുടെ വേദിയാകാറുണ്ട്. എന്നാല്‍ തിരക്കേറിയ ട്രെയിനിനുള്ളില്‍ സഹയാത്രികരെ ഒന്നടങ്കം അമ്ബരപ്പിച്ചുകൊണ്ട് ഒരു യുവാവ് നടത്തിയ വിചിത്രമായ ഭക്ഷണ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചർച്ചാവിഷയം.കണ്ടന്‍റ് ക്രിയേറ്ററായ പ്രണയ് ജോഷി ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ആരെയും ഞെട്ടിക്കുന്ന തരത്തില്‍ പച്ച ഇഞ്ചിയില്‍ തക്കാളി സോസ് ഒഴിച്ച്‌ ആസ്വദിച്ചു കഴിച്ചുകൊണ്ടാണ് പ്രണയ് തന്‍റെ പ്രകടനം തുടങ്ങുന്നത്.

ഇഞ്ചിയുടെ എരിവും സോസിന്‍റെ പുളിയും ചേർന്നുള്ള ഈ കോമ്ബിനേഷൻ കണ്ട് അടുത്തുണ്ടായിരുന്ന യാത്രക്കാർക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇഞ്ചിയും സോസും കഴിച്ച്‌ ഒരു ‘വൗ’ കൂടി പറഞ്ഞതോടെ ചുറ്റുമുള്ളവരുടെ അമ്ബരപ്പ് ഇരട്ടിയായി.തൊട്ടുപിന്നാലെ ചൂടുള്ള ചായയില്‍ പഴം മുക്കി കഴിക്കുന്ന യുവാവിന്‍റെ രീതി കണ്ട് തൊട്ടടുത്തിരുന്ന യാത്രക്കാരൻ വാ പൊളിച്ചു നോക്കി നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. പരീക്ഷണങ്ങള്‍ അവിടെയും അവസാനിച്ചില്ല.പാകം ചെയ്യാത്ത ഒരു വലിയ കാബേജ് കടിച്ചു തിന്നുകയും പിന്നാലെ പച്ച വഴുതനങ്ങ യാതൊരു മടിയും കൂടാതെ കഴിക്കുകയും ചെയ്തതോടെ യാത്രക്കാർ പലരും ഇയാളോട് കാര്യങ്ങള്‍ ചോദിക്കാൻ തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താൻ തക്കാളി മാത്രമേ പച്ചയ്ക്ക് കഴിക്കാറുള്ളൂ എന്ന് ഒരു യാത്രക്കാരൻ പറയുമ്ബോള്‍, പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന മറുപടിയാണ് പ്രണയ് നല്‍കുന്നത്.സാധാരണയായി കാരറ്റും വെള്ളരിക്കയുമൊക്കെ പച്ചയ്ക്ക് കഴിക്കാറുണ്ടെങ്കിലും വഴുതനങ്ങയും ഇഞ്ചിയുമൊക്കെ ഇത്തരത്തില്‍ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പോഷകാഹാര വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.എങ്കിലും പ്രണയിന്‍റെ മുഖത്തെ ആത്മവിശ്വാസവും സഹയാത്രികരുടെ നിസഹായാവസ്ഥ കലർന്ന ഭാവങ്ങളുമാണ് വീഡിയോ ഇത്രയധികം വൈറലാക്കിയത്.

മുപ്പത്തിമൂന്ന് മില്യണിലധികം കാഴ്ചക്കാരുള്ള ഈ വീഡിയോയ്ക്ക് താഴെ ‘ഈ മനുഷ്യന് ഒട്ടും സോഷ്യല്‍ ആങ്സൈറ്റി ഇല്ലേ’ എന്നും ‘തിരക്കേറിയ ട്രെയിനില്‍ എങ്ങനെ ഇത്രയും സൗകര്യമായി സീറ്റ് കിട്ടി’ എന്നുമുള്ള രസകരമായ കമന്‍റുകള്‍ നിറയുകയാണ്.വിചിത്രമായ ഈ ഭക്ഷണ ശീലത്തേക്കാള്‍ ട്രെയിനിലെ സഹയാത്രികരുടെ നിശബ്ദമായ പ്രതികരണങ്ങളാണ് കാഴ്ചക്കാരെ കൂടുതല്‍ ചിരിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക