എറണാകുളത്തുനിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ ജനറല്‍ കമ്ബാർട്ട്മെൻ്റില്‍ വച്ച് ഓറല്‍ സെക്സ് നടന്നു എന്ന് ആരോപണം. അജിനാസ് എന്ന യുവാവാണ് മല്ലു കോമ്ബസ് എന്ന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം പങ്കുവച്ചത്. താനിത് ചോദ്യം ചെയ്തപ്പോള്‍ തനിക്കെതിരെ യുവതി തട്ടിക്കയറിയെന്നും അജിനാസ് പറയുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
‘ഒരു ആണ്‍കുട്ടി ആയതുകൊണ്ട് നിങ്ങള്‍ ചിരിച്ചുതള്ളും, ഇതേ വിഷയം ഒരു സ്ത്രീ പ്രതികരിക്കുവായിരുന്നേല്‍’ എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് വരികയാണ്. അതില്‍ സൂചി പോലും കുത്താൻ ഇടമില്ല. ഞങ്ങള്‍ നോക്കുമ്ബോള്‍ തൊട്ടടുത്ത് രണ്ടുപേർ പരസ്പരം ഉമ്മവെക്കുന്നു, കെട്ടിപ്പിടിക്കുന്നു. ഭാര്യാഭർത്താക്കന്മാർ പൊതുസ്ഥലത്ത് വച്ച് കെട്ടിപ്പിടിച്ചാലോ ഉമ്മകൊടുത്താലോ ഒന്നും വിഷയമല്ല. കുറച്ചുകഴിഞ്ഞ് അതിൻ്റെ തീവ്രത കൂടിക്കൂടിവന്നു. അപ്പോള്‍ ചുറ്റും നില്‍ക്കുന്ന ആളുകളുടെ മുഖമൊക്കെ വിളറിവെളുക്കാൻ തുടങ്ങി. ഈ പെണ്ണ് താഴത്തേക്ക് കുനിഞ്ഞിരുന്ന് ഓറല്‍ സെക്സ് ചെയ്യുന്നു. കണ്ട് കഴിഞ്ഞാല്‍ തൊലി ഉരിഞ്ഞ് പോകും.’- അജിനാസ് പറയുന്നു.
‘നായിൻ്റെ മോൻ്റെ തലയ്ക്ക് ഒരെണ്ണം ഞാൻ കൊടുത്തിട്ട് ചോദിച്ചു, എൻട്രാ പണ്‍റേ എന്ന്. അവനെ കുത്തിപ്പിടിച്ചിട്ട് നീ അടുത്ത സ്റ്റേഷനില്‍ ഇറങ്ങ്. വെളിയില്‍ പോയി ഉണ്ടാക്ക് എന്ന് പറഞ്ഞു. അവൻ നല്ല വെള്ളമടിച്ചിട്ടുണ്ടായിരുന്നു. പെണ്ണുമ്ബിള്ള എന്നെ അടിക്കാനെന്ന രീതിയില്‍ നില്‍ക്കുന്നു. ഞാൻ പറഞ്ഞു, ‘ഇവളെൻ്റെ ദേഹത്ത് തൊട്ടാല്‍ നിനക്ക് അടുത്ത ഇടി തരും.’ എനിക്ക് മനസ്സിലായി, ഞാൻ ഇനി ആ ബോഗിയില്‍ നിന്ന് കഴിഞ്ഞാല്‍ അവനെ അടിച്ച് ഞാൻ കൊന്നുകളയും. പിന്നെ ഞാൻ അകത്തുപോയി കിടക്കേണ്ടിവരും. സ്ത്രീയെ അടിച്ചുകഴിഞ്ഞാല്‍, സ്ത്രീ അമ്മയാണ് മറ്റേതാണെന്ന് ഡയലോഗ് വരും.’- യുവാവ് തുടർന്നു.

















