കന്നട നടി രന്യ റാവു സ്വർണ കടത്ത് കേസില്‍ അറസ്റ്റില്‍. ദുബൈയില്‍ നിന്നും ബംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച താരത്തെ ഡി.ആർ.ഐ സംഘം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചും സ്വര്‍ണം കടത്താനായിരുന്നു ശ്രമം.
14.8 കിലോ ഗ്രാം സ്വര്‍ണം ഇവരില്‍ നിന്നും റവന്യൂ ഇന്റലിജന്‍സ് കണ്ടെടുത്തു.കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദര്‍ശനം നടത്തിയതോടെ ഡി.ആർ.ഐ നിരീക്ഷണത്തിലാകുകയായിരുന്നു. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു.
സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാൻ രന്യ റാവു ശ്രമിച്ചെങ്കിലും റവന്യു ഇന്റലിജൻസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

















