ലഹരിയുടെ ഉന്മാദത്തിൽ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും കേരളമെമ്പാടും ഇപ്പോൾ ചർച്ചയാവുകയാണ്. ഇത്തരത്തിൽ പതിവായി ആക്രമണം നടത്തുന്നവരെ നിയമസംവിധാനങ്ങൾ തഴുകി തലോടി വിടുമ്പോൾ അക്രമികൾക്ക് അത് പ്രോത്സാഹനമായി മാറുന്ന സ്ഥിതിയാണ് ഇന്ന് നാട്ടിലുള്ളത്. ഇത്തരത്തിൽ ഒരു സംഭവമാണ് പാലായിൽ രണ്ടാഴ്ച മുമ്പ് അരങ്ങേറിയത്. സംഭവത്തിലെ വില്ലൻ പാലാ കത്തീഡ്രൽ പള്ളിയുടെ കാര്യസ്ഥൻ ആയതുകൊണ്ട് തന്നെ ഇയാൾക്ക് സംരക്ഷണം ഒരുക്കുവാൻ രാഷ്ട്രീയ നേതൃത്വം പോലീസും തീരുമാനമെടുത്തതോടെ അതിക്രമി ഇപ്പോഴും കസറി നടക്കുകയാണ്.
പാലായിലെ ഏറ്റവും വലിയ വ്യാപാരസമുച്ചയം കത്തീഡ്രൽ പള്ളിയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരമറ്റം ശാന്തോം കോംപ്ലക്സ് ആണ്. ഇതിൻറെ മാനേജരായ ബിനോയ് പുളിക്കൻ ആണ് ഈ കഥയിലെ വില്ലൻ. പള്ളി വക വാഹനത്തിലാണ് ഇയാളുടെ കസർത്തും അതിക്രമവും എല്ലാം. ഇടക്കാലത്ത് വാഹനത്തിൽ പള്ളി വക എന്ന ബോർഡും ഉണ്ടായിരുന്നു. ഫെബ്രുവരി മാസം പതിനഞ്ചാം തീയതി യാതൊരു പ്രകോപനവും ഇല്ലാതെ തന്റെ വീടിന് സമീപത്ത് പ്രവർത്തിക്കുന്ന ബേസ് ഇലവൻ കൺവെൻഷൻ സെന്ററിലെ ഗാർഡനർ ആയിരുന്നു നൈജോ മോൻ ജോസഫിനെ മദ്യലഹരിയിൽ മൂർച്ചയേറിയ കല്ല് ഉപയോഗിച്ച് ആക്രമിക്കുകയും, ആക്രമണത്തിൽ കണ്ണിന് പരിക്കേറ്റ യുവാവിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. യുവാവ് ഭക്ഷണം കഴിക്കാൻ പോയ നേരത്തായിരുന്നു ബിനോയിയുടെ ആക്രമണം.
ഗവൺമെന്റ് ആശുപത്രിയിൽ അഡ്മിറ്റ് ആയ യുവാവ് മൊഴി കൊടുത്തതനുസരിച്ച് പോലീസ് കേസെടുത്തെങ്കിലും, ഗുരുതര കുറ്റകൃത്യം നടത്തിയ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിന് പിന്നിൽ ഉന്നതമായ രാഷ്ട്രീയ ഇടപെടലുകളും ഉണ്ട് എന്ന് സംശയിക്കപ്പെടുന്നു. ബിനോയിയെ പിണക്കാൻ മടിയായതിനാൽ ബേസ് ഇലവൻ കൺവെൻഷൻ സെന്റർ ഉടമക പരിക്കേറ്റ ജീവനക്കാരനെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. ഡോക്ടർ വെയിലത്ത് ഇറങ്ങാതെ രണ്ടാഴ്ച വിശ്രമം നിർദ്ദേശിച്ചത് കണക്കിലെടുത്ത് ജോലി ചെയ്യുവാൻ കഴിവില്ല എന്ന് ആരോപിച്ചാണ് പുറത്താക്കൽ.
ബിനോയ് മുമ്പും പ്രശ്നക്കാരൻ; മദ്യലഹരിയിൽ വാഹനം ഓടിച്ച് യുവാക്കളെ ഇടിച്ചിട്ട ശേഷം പള്ളി വക കോമ്പൗണ്ടിൽ കയറി വെല്ലുവിളിച്ചു
ഏതാനും മാസങ്ങൾക്കു മുമ്പ് ഇയാൾ മദ്യലഹരിയിൽ വാഹനം ഓടിച്ചു എന്ന് യുവാക്കളുടെ വാഹനത്തെ ഇടിച്ചിടുകയും തുടർന്ന് രക്ഷപ്പെടാനായി വാഹനം ഓടിച്ച് പള്ളികൊമ്പൗണ്ടിൽ കയറ്റുകയും ചെയ്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്. തുടർന്ന് യുവാക്കൾ പോലീസിനെയുമായി എത്തിയപ്പോഴേക്കും പാലായിൽ സ്റ്റേഷൻ ഭരണം നടത്തുന്ന ട്രേഡ് യൂണിയൻ നേതാവ് ബിനോയ്ക്ക് വേണ്ടി ഇടപെടുകയും കേസ് ഒതുക്കി തീർക്കുകയും ചെയ്തു. ഇയാളുടെ വാഹനത്തിനുള്ളിൽ സദാസമയവും മദ്യക്കുപ്പികൾ സൂക്ഷിക്കാറുണ്ടെന്നും ഇത് അന്യസംസ്ഥാന തൊഴിലാളികൾക്ക് മറിച്ചു വിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭ്യമായി. ഇയാൾ ഈ അഴിഞ്ഞാട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് പള്ളിയുടെ വാഹനമാണ് എന്നും ആരോപണങ്ങൾ ഉണ്ട്.
ലോട്ടറി വില്പനക്കാരിയായ സ്ത്രീയെ ആളുകൾ നോക്കി നിൽക്കെ തല്ലി ചതച്ചു
ലോട്ടറി വില്പനക്കാരിയായ സ്ത്രീയെ നിരവധി ആളുകൾ നോക്കിനിർത്തി പട്ടാപ്പകൽ തല്ലിച്ചതച്ച പാരമ്പര്യവും ഇയാൾക്കുണ്ട്. അന്നും കേസ് പിന്നീട് പണം നൽകി ഒതുക്കി തീർക്കുകയായിരുന്നു. ശാന്തോം കോംപ്ലക്സിന് പല വ്യാപാരികളും ഇയാളെ ഭയപ്പെട്ടു കഴിയുന്നവരാണ്. നല്ല വാടക കൊടുത്ത് കടമുറിയെടുത്ത് വ്യാപാരം നടക്കുന്നവർക്ക് പോലും ഇയാൾക്ക് കപ്പം കൊടുക്കാതെ സുഗമമായി മുന്നോട്ടു നീങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും സൂചനകൾ ഉണ്ട്. ഇങ്ങനെ ലഹരിയുടെ ഉന്മാദത്തിൽ നിരന്തരം അതിക്രമങ്ങൾ അഴിച്ചുവിടുന്ന ഒരു വ്യക്തിക്ക് ജോലി നൽകുന്നവരും പരിരക്ഷ നൽകുന്നവരും സമൂഹത്തോട് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല.

















