
ട്രംപിനെ ലോകം പേടിച്ചുതുടങ്ങിയിരിക്കുന്നു. യുഎസ് പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം എന്താണോ പറയുന്നത് അത് ചെയ്യുകയാണ് ട്രംപ്. നിന്നെ പാഠം പഠിപ്പിക്കും എന്ന കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് പറഞ്ഞു. അടുത്ത ദിവസം ട്രൂഡോ പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്തായി.
കഴിഞ്ഞ ദിവസം ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയെ വാഷിംഗ്ടണിലേക്ക് വിളിച്ചുവരുത്തി ലോകമാധ്യമങ്ങള്‍ കണ്ടുനില്‍ക്കെ നിര്‍ത്തിപ്പൊരിച്ചു. നിവൃത്തിയില്ലാതെ സെലന്‍സ്കി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.അനധികൃത കുടിയേറ്റക്കാര്‍ വിറയ്‌ക്കുകയാണ്. ലോകമെമ്ബാടുനിന്നും ഉള്ളവരെ അമേരിക്കയുടെ സൈനിക വിമാനത്തില്‍ നാടുകടത്തുകയാണ്.