നമ്മുടെ സമയോചിതമായ ഇടപെടലുകള്‍ ചിലപ്പോള്‍ വലിയ ചില ദുരന്തങ്ങള്‍ ഒഴിവാകാൻ കാരണമാകാറുണ്ട്. വേണ്ട സമയത്ത്, വേണ്ടപോലെ പ്രവർത്തിക്കുന്നത് ചില ജീവനുകള്‍ രക്ഷപ്പെടാനും കാരണമാകും.അതുപോലെയുള്ള അനേകം അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍‌ മീഡിയയില്‍ വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്, ക്രേസി ക്ലിപ്പ്സ് എന്ന അക്കൗണ്ടാണ്. ബ്രസീലില്‍ ഒരു കെട്ടിടത്തില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഒരു നായ ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ ജനാലയില്‍ അപകടകരമാം വിധം തൂങ്ങിക്കിടക്കുന്നതാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. അവിടെ നിന്നും താഴെ വീണുപോയാല്‍ അതിന്റെ ജീവൻ തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ടായിരുന്നു.കെട്ടിടത്തിലെ ഓരോ നിലയിലെ ജനാലയ്ക്ക് അരികില്‍ നിന്നും ആളുകള്‍ നായയെ നിരീക്ഷിക്കുന്നത് വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആ സമയം മുകളിലത്തെ നിലയുടെ തൊട്ടുതാഴെയുള്ള നിലയിലെ സ്ത്രീ ജനാലയ്ക്കരികില്‍ ഒരു കാർഡ്ബോർഡ് ബോക്സുമായി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നായ എപ്പോള്‍ വേണമെങ്കിലും വീഴാം എന്ന അവസ്ഥയില്‍ തന്നെയാണ് ഉള്ളത്. ആ സമയത്ത് നായ താഴേക്ക് വീഴുന്നു. യുവതി അതിനെ കൃത്യസമയത്ത് തന്റെ കയ്യിലുണ്ടായിരുന്ന പെട്ടിയില്‍ സുരക്ഷിതമായി പിടിക്കുന്നു.

അവള്‍ ബോക്സില്‍ നിന്നും നായയെ കയ്യിലെടുക്കുന്നതും കാർഡ്ബോർഡ് ബോക്സ് താഴേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. വളരെ പെട്ടെന്ന് തന്നെ വീഡിയോ ശ്രദ്ധയാകർഷിച്ചു. ഒരുപാട് പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഭൂരിഭാഗം പേരും യുവതിയുടെ ബുദ്ധിയേയും ധൈര്യത്തേയും പെട്ടെന്നുണ്ടായ ഇടപെടലിനേയും അഭിനന്ദിച്ചു. അതേസമയം ആ നായ എങ്ങനെ അവിടെ എത്തി എന്ന് ചോദിച്ചവരും കുറവല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക