അമ്മായിയമ്മയും മരുമകളും തമ്മിലുള്ള തർക്കങ്ങളും വഴക്കുകളും സാധാരണമാണ്. എന്നാല്‍ കോടതി വളപ്പില്‍ കിടന്ന് തമ്മില്‍ തല്ലുന്ന അമ്മായിമ്മയുടെയും മരുമകളുടെയും ബന്ധുക്കളുടെയും ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി.വ്യാഴാഴ്‌ച ഉച്ചയോടെ നാസിക്കിലാണ് സംഭവം.

കോടതിയില്‍ വിചാരണയ്‌ക്കായി മുഖാമുഖം വന്ന അമ്മായിയമ്മയും മരുമകളും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തുടർന്ന് ബന്ധുക്കള്‍ ഇതില്‍ ഇടപെടുകയും കോടതി പരിസരത്തു വൻ സംഘർഷാവസ്ഥ സൃഷ്ടിക്കപെടുകയുമായിരുന്നു. കോടതി വളപ്പില്‍ നടന്ന പോരാട്ടം നാസിക്കിലെ കാഴ്ചക്കാരെ ഒന്നടങ്കം ഞെട്ടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈറലാകുന്ന വീഡിയോയില്‍ മൂന്നാല് പുരുഷന്മാരും സ്ത്രീകളും പരസ്പരം അസഭ്യം പറയുന്നതും , മുടിയില്‍ പിടിച്ച്‌ വലിക്കുന്നതും, നിലത്തു ഉരുട്ടിയിട്ട് മർദിക്കുന്നതുമാണ് കാണുന്നത്. ഈ സമയം ചില വനിതാ പോലീസുകാരും അഭിഭാഷകരും സംഭവം എന്താണെന്ന് നോക്കി വെറും കാഴ്ചക്കാരെപോലെ നില്‍ക്കുകയാണ്. എന്നാല്‍ ബന്ധുക്കള്‍ തമ്മില്‍ ആക്രമണം തുടർന്നതോടെ ചിലർ തർക്കം പരിഹരിക്കാൻ സർക്കാർവാഡ പോലീസിനെ വിവരം അറിയിച്ചു.

കോടതി കവാടത്തില്‍ ഇത്തരമൊരു പോരാട്ടം നടന്നതോടെ സംഭവം ചർച്ചാവിഷയമായി. ഏതായാലും സംഘർഷം കടുത്തതോടെ ഒടുവില്‍ പോലീസ് ഇടപെട്ട് ഇരുകൂട്ടർക്കെതിരെയും നടപടിയെടുക്കുകയായിരുന്നു.

വീട്ടുകാർ തമ്മിലുള്ള പ്രശ്നം ധാരണയിലെത്താത്തതിനെ തുടർന്നാണ് സംഭവം ജില്ലാ സെഷൻസ് കോടതിയില്‍ എത്തിയത്. എന്നാല്‍ ഹിയറിങ്ങിന്റെ രണ്ടാം ദിവസം, വീട്ടുകാർ തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പ്രശ്നം ഗുരുതരമാകുകയുമായിരുന്നു. തുടക്കത്തില്‍ 58 കാരിയായ അമ്മായിയമ്മ യമുന യശ്വന്ത് നികമും മരുമകളുടെ സഹോദരൻ 37 കാരനായ ദീപക് ഹിരാമൻ സാല്‍വെയും തമ്മിലാണ് വാക്ക് തർക്കമുണ്ടായത്. എന്നാല്‍ തർക്കം തൊട്ടടുത്ത നിമിഷം വലിയ വഴക്കായി മാറുകയും ഇരുഭാഗത്തെ ബന്ധുക്കള്‍ പരസ്പരം ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക