കോട്ടയം: സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയാണ്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി വി എൻ വാസവൻ ജില്ലാ സെക്രട്ടറി പദവി ഒഴിഞ്ഞതോടെയാണ് ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന എ വി റസൽ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെടുന്നത്. പിന്നീട് കഴിഞ്ഞ മാസം സമാപിച്ച കോട്ടയം ജില്ലാ സമ്മേളനത്തിൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപെടുകയായിരുന്നു. റസലിന്റെ അപ്രതീക്ഷിതമായ വേർപാട് കോട്ടയത്തെ രാഷ്ട്രീയ വൃത്തങ്ങളെയും പൊതുസമൂഹത്തെയും ഒരുപോലെ ഞെട്ടിലാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റി അംഗമാണ്‌. ഡി.വൈ.എഫ്‌.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക