ലേഖന വിവാദവും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിക്കിടെ ഇന്നലെ ദില്ലിയില്‍ നടന്ന ശശി തരൂർ- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ പൂർണ്ണ സമവായമായില്ല. കോണ്‍ഗ്രസ് പാർട്ടി നയത്തോട് ചേർന്നു നില്‍ക്കണമെന്ന് ശശി തരൂരിനോട് രാഹുല്‍ ഗാന്ധി അഭ്യർത്ഥിച്ചതായാണ് വിവരം. വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് രാഹുലിൻറെ ഉപദേശം. മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്മേല്‍ പാർട്ടി സ്വീകരിച്ച നയം രാഹുല്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ താൻ പാർട്ടി നയത്തെ എതിർത്തിട്ടില്ലെന്ന് തരൂർ രാഹുലിന് മറുപടി നല്‍കി. ചില വിഷയങ്ങളില്‍ എന്നും വ്യക്തിപരമായ വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. പാർട്ടിയില്‍ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നെന്നും തരൂർ പരാതിപ്പെട്ടതായാണ് വിവരം. വളഞ്ഞിട്ടാക്രമിച്ചാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് ചർച്ചയില്‍ തരൂർ നിലപാടെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന കോണ്‍ഗ്രസിലും തനിക്കെതിരെ പടയൊരുക്കമുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു,കഴിഞ്ഞ ദിവസങ്ങളിലായി തരൂരും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ നടന്ന തര്‍ക്കത്തിന്മേലാണ് സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥില്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ ലേഖന വിവാദത്തിലും ദേശീയ തലത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയ മോദി പ്രശംസയിലും തരൂര്‍ വിശദീകരണം നല്‍കി. രണ്ട് കാര്യങ്ങളിലും തെറ്റായ ഉദ്ദേശ്യം തനിക്കില്ലായിരുന്നുവെന്നാണ് തരൂര്‍ വിശദീകരിച്ചത്. വ്യാഖ്യാനിച്ച്‌ കാര്യങ്ങള്‍ വഷളാക്കിയെന്നതായിരുന്നു തരൂരിന്‍റെ നിലപാട്.

തരൂരിനെ പരമാവധി അനുനയിപ്പിച്ച്‌ ഒപ്പം നിര്‍ത്താനാണ് രാഹുല്‍ ഗാന്ധിയും ശ്രമിച്ചത്. നീക്കങ്ങളില്‍ ജാഗ്രതയുണ്ടാകണമെന്ന നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി നല്‍കിയതായാണ് വിവരം. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം പത്ത് ജന്‍പഥിന്‍റേ പിന്‍ഗേറ്റിലൂടെ മാധ്യമങ്ങളെ കാണാതെയാണ് ഇന്നലെ തരൂര്‍ മടങ്ങിയത്.’ശശി തരൂരിന് താൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്’; വ്യക്തിപരമായ അഭിപ്രായം മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും സുധാകരൻതരൂരിനെതിരെ തുടക്കത്തില്‍ മൃദു നിലപാടായിരുന്നു ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാല്‍ നിലപാട് തിരുത്താതെ ഉറച്ച്‌ നിന്ന തരൂരിനോട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് ഇടപെടലുണ്ടായത്. സര്‍ക്കാര്‍ നല്‍കിയ വ്യാജ കണക്കുകള്‍ ഉദ്ധരിച്ച്‌ ലേഖനം തയ്യാറാക്കിയെന്ന കുറ്റപത്രവും തരൂരിന് മേല്‍ ചാര്‍ത്തി. കെപിസിസി അധ്യക്ഷന്‍ കൂടി നിലപാട് കടുപ്പിച്ചതോടെ തരൂര്‍ ഒറ്റപ്പെടുകയും ഒടുവില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് എത്തുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക