കേരളത്തില്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകള്‍ സജീവമായി നില്‍ക്കെ വിഡി സതീശന് അനുകൂലമായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ പെരുമഴ. കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതുവരെ ഒരു ലക്ഷത്തി ഇരുപടിനായിരത്തിൽ കൂടുതല്‍ കമന്റുകളാണ് വന്നത്. ഇവയില്‍ മിക്കതും വിഡി സതീശനെ മുഖ്യമന്ത്രി ആക്കണം എന്ന് ആവശ്യപ്പെട്ടുള്ളതാണ്.

കമന്റിട്ടവരിൽ സിനിമാ താരങ്ങളും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേളത്തില്‍ നിന്നുള്ള ചില സിനിമാ താരങ്ങളും കമന്റുകളുമായി എത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്ത് സനല്‍ കുമാര്‍ ശശിധരനും നടി ലാലി പിഎം അടക്കമുള്ളവരാണ് വിഡി സതീശന് അനുകൂലമായി ഫേസ്ബുക്കി പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. 2021 വരെ എല്‍ഡിഎഫിനായി വോട്ട് ചെയ്തയാളാണ് താൻ. പിന്നീട് എല്‍ഡിഎഫിന്റെ തുടര്‍ച്ചയായ ഇസ്ലാമോഫോബിക് നിലപാടുകളും ഭൂരപക്ഷ പ്രീണനവും മൂലമാണ് യുഡിഎഫിനെ പിന്തുടരാൻ തുടങ്ങിയത്. ഈ സമയം ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്ന വിഡി സതീശൻ സ്വീകരിച്ച നിലാപട് വളരെ വലുതാണ്. അദ്ദേഹം മുഖ്യമന്ത്രിയായി വന്നില്ല എങ്കില്‍ അത് ദശലക്ഷക്കണക്കിന് വരുന്ന വോട്ടര്‍മാരോടുള്ള വെല്ലുവിളിയാകും എന്നുമാണ് ലാലിയുടെ കമന്റ്.

വിഡി സതീശന് പിന്തുണയുമായി നടൻ സിദ്ദിഖും രംഗത്തെത്തി. ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക് എന്ന് തുടങ്ങുന്ന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. “ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തില്‍ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തില്‍ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്. പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോണ്‍ഗ്രസ്‌ ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.ഈ തിരഞ്ഞെടുപ്പില്‍ നൂറില്‍ അധികം സീറ്റില്‍ വിജയിച്ചു യുഡിഎഫ് അധികാരത്തില്‍ വരും, ഇല്ലെങ്കില്‍ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. ഇവിടുത്തെ ഓരോ സാധാരണക്കാരാനും. ആ വിശ്വാസം തകർക്കരുത്. അധികാര വടംവലിക്കിടയില്‍, ഗ്രൂപ്പ്‌ കളിച്ചും കുതികാല്‍ വെട്ടിയും മറ്റൊരാള്‍ ആ പദവിയിലേക്ക് വരരുത്. ഞങ്ങള്‍ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങള്‍ പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ല.

വി.ഡി സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുല്‍ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കല്‍പ്പിക്കാൻ ഞങ്ങള്‍ക്കാവില്ല.കോണ്‍ഗ്രസ്‌ നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കില്‍ തിരിച്ചടി നിങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും. ഓർമ്മ വെച്ച നാള്‍ മുതല്‍ കോണ്‍ഗ്രസ്‌ എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, കെ. കരുണാകരണയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്. മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം. വി.ഡി സതീശൻ എന്ന ജനനായകന്റെ പേര്. നല്ലത് വരട്ടെ, നല്ലതേ വരാവൂ എന്നാണ്, എന്നാണ് സിദ്ദിഖ് പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക