ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാണ് താരവും ഭാര്യ ലിഡിയയും ഇന്ത്യയുടെ മുൻ നായകൻ എം.എസ് ധോണി, നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ഓള്‍ റൗണ്ടറും കമന്റേറ്ററുമായ ഇർഫാൻ പഠാൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങളാണ് ഇതെന്നാണ് സൂചന.

സെലിബ്രറ്റികള്‍ പങ്കെടുത്ത പരിപാടി ഏതാണെന്ന കാര്യം വ്യക്തമല്ല. അതേസമയം ടൊവിനോ തോമസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍ മോഹൻലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാനാണ്. ജതിൻ രാംദാസായി ലൂസിഫറില്‍ എത്തിയ താരം എമ്ബുരാനിലും നിർണായക റോളില്‍ എത്തുന്നുണ്ട്. മറ്റൊരു റിലീസായ നരിവേട്ട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പൂർത്തിയായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

❤️❤️❤️❤️

Posted by Tovino Thomas on Friday, February 14, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക