ബേസില്‍ ജോസഫ്- ടൊവിനോ തോമസ് കോമ്ബോ പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. ഒരുമിച്ച്‌ അഭിനയിക്കുമ്ബോഴും ബേസില്‍ പടത്തില്‍ ടൊവിനോ നായകനായി എത്തുമ്ബോഴുമെല്ലാം ഇരുവർക്കും ഇടയിലുള്ള രസകരമായ കെമിസ്ട്രി പ്രേക്ഷകർ കണ്ടതാണ്. ഇരുവരും ചേർന്നാല്‍ പിന്നെ ചിരിയുടെ പൊടിപൂരമാണ്.

യഥാർത്ഥ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. പിറന്നാള്‍ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്പരം ട്രോളി പോസ്റ്റിടുന്ന കാര്യത്തിലും ഇരുവരും തമ്മില്‍ മത്സരമാണ്. “ഞാനങ്ങനെ അവനെ (ടൊവിനോയെ) ട്രോള്‍ ചെയ്യാറൊന്നുമില്ല. അവനാണ് എന്നെ തേജോവധം ചെയ്യുന്നത്. അവൻ ഫുള്‍ടൈം ക്യാമറ ഓണാക്കി വെച്ചിരിക്കും. അവനും എതെ, എന്റെ ഭാര്യ എലിസബത്തും അതുപോലെയാണ്. ടൊവിനോ ആയാലും എലിയായാലും രണ്ട് പേരുടെയും കയ്യില്‍ എന്റെ കരിയർ തന്നെ അവസാനിപ്പിക്കാൻ പോന്ന വീഡിയോകളുണ്ട്. അതുകൊണ്ട് ഇവരുടെ അടുത്തൊന്നും അഹങ്കരിക്കാതിരിക്കുന്നതാണ് നല്ലത്. എല്ലാം ഏറ്റുവാങ്ങുക,” എന്നാണ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ, ഗോദയില്‍ ഇടികൂടുന്ന ടൊവിനോയുടെയും ബേസിലിന്റെയും ഒരു പഴയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ആദ്യം ടൊവിനോ ബേസിലിനെ മലർത്തിയടിക്കുന്നതു കാണാം, എന്നാല്‍ ഞൊടിയിടയില്‍ തന്നെ ബേസില്‍ ആ കടം വീട്ടുന്നുണ്ട്. വീഡിയോയുടെ അവസാനത്തില്‍ ബേസിലിന്റെ സ്വതസിദ്ധമായ ചിരിയും കേള്‍ക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക