പൂനെയില്‍ മദ്യലഹരിയില്‍ നടുറോഡില്‍ കിടന്ന് ബഹളം ഉണ്ടാക്കുകയും അപമാര്യാദയോടെ പെരുമാറുകയും ചെയ്യുന്ന ഒരു സീനിയർ പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.ശനിയാഴ്ച രാത്രി വാനവാടിയിലെ ജഗ്തപ് ചൗക്കില്‍ റോഡിലാണ് സംഭവം.

അർധരാത്രി വാനവാടിയിലെ ജഗ്‌താപ് ചൗക്കില്‍ മദ്യപിച്ച നിലയില്‍ ഒരു യുവതി റോഡിലിരുന്ന് ബഹളം വയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്തോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതി നടുറോഡില്‍ കിടന്ന് ബഹളം വെച്ചതോടെ പ്രദേശത്ത് ഗതാഗത തടസ്സവും നേരിട്ടു. തുടർന്ന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാൻ നാട്ടുകാർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊതുസ്ഥലത്ത് യുവതി അപമര്യാദയായി പെരുമാറിയെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം. സംഭവം അറിഞ്ഞതോടെ വലിയ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ചോദ്യം ചെയ്തവരോട് ആക്രോശിക്കുയും അവരുടെ നേരേ തട്ടിക്കയറുകയും ചെയ്ത യുവതിയും നാട്ടുകാരും തമ്മില്‍ അവസാനം ഉന്തും തള്ളുമായി.

പുനെയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകളാണ് യുവതി എന്നാണ് ഔദ്യോഗിക വിവരം. യുവതി മദ്യത്തിന് അടിമയാണെന്നും പോലീസ് വ്യക്തമാക്കി. ഒടുവില്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസെത്തി പ്രശ്‌നം പരിഹരിച്ച്‌ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.2024 ജനുവരിയില്‍ വാനവാടി പ്രദേശത്തും മദ്യലഹരിയില്‍ യുവതി സമാനമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായിട്ടാണ് റിപ്പോർട്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക