സിനിമാ സമരത്തോട് യോജിപ്പില്ല എന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള. സമരം ചെയ്ത് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പറ്റുന്ന മേഖലയല്ല സിനിമ എന്നും സുരേഷ് കുമാര്‍ പത്രസമ്മേളനം നടത്തിയതിനോട് യോജിപ്പില്ല എന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സന്തോഷ് ടി കുരുവിളയുടെ വാക്കുകള്‍ ഇങ്ങനെയാണ്…

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഒരിക്കലും ഒരു സമരം കൊണ്ട് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പറ്റുന്ന മേഖലയല്ല സിനിമ. ഒന്നാമത് ഇവിടെ സിനിമകള്‍ക്ക് ഡേറ്റ് കിട്ടുന്നില്ല. വേറെ പല പ്രശ്‌നങ്ങളും ഉണ്ട്. ഇതിനിടയ്ക്ക് സമരം കൂടി വന്നാല്‍ വീണ്ടും വലിയ പ്രശ്‌നങ്ങൡലേക്ക് മാറും. മലയാളത്തില്‍ എന്റെ സിനിമയില്‍ അഭിനയിക്കാത്തത് സുരേഷ് ഗോപി, പൃഥ്വിരാജ്, ദുല്‍ഖര്‍ എന്നിവരാണ്. ബാക്കി എല്ലാ നടന്‍മാരും എന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

മമ്മൂക്ക, ലാലേട്ടന്‍, നിവിന്‍ പോളി, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ഷെയന്‍ നിഗം തുടങ്ങി ഒരുവിധം എല്ലാവരും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ശമ്ബളം കൊടുക്കുമ്ബോള്‍ അതില്‍ മുടക്കുന്ന ആള്‍ക്ക് തിരിച്ചുകിട്ടും എന്ന് ചിന്തിക്കുന്നില്ലേ. അല്ലെങ്കില്‍ ചാരിറ്റിക്ക് കൊടുത്താല്‍ പോരെ. മമ്മൂട്ടിയും മോഹന്‍ലാലുമായി ബന്ധമുണ്ടാക്കാന്‍ നാലും അഞ്ചും കോടിയൊക്കെ അവരുടെ ചാരിറ്റിക്ക് കൊടുത്താല്‍ മതി.

അവരില്‍ നിന്ന് പ്രൊഡക്‌ട് കിട്ടാന്‍ വേണ്ടിയാണ് പണം മുടക്കുന്നത്. എനിക്ക് ഇതുവരെ ബുദ്ധിമുട്ടുണ്ടായിട്ടില്ല. എന്നോട് ഇതുവരെ ആരും ശമ്ബളത്തിന് വേണ്ടി വിലപേശിയിട്ടില്ല. ടൊവിനോ മായാനദിയില്‍ അഭിനയിച്ചപ്പോള്‍ കൊടുത്തത് വെറും 25 ലക്ഷം രൂപയാണ്.

അന്ന് തീരെ ചെറിയ പൈസയായിരുന്നു. നാരദന്‍ സിനിമയില്‍ ടൊവിനോയ്ക്ക് കൊടുത്തത് ഒന്നേകാല്‍ കോടി രൂപയാണ്.അതിനകത്ത് എനിക്ക് തോന്നുന്നു 10-30 ലക്ഷം രൂപ കൊടുക്കാനുണ്ട്. ഇന്ന് വരെ ചോദിച്ചിട്ടില്ല. കൊടുക്കണം, കൊടുക്കുകയും ചെയ്യും. ഞാന്‍ പറഞ്ഞത് എന്നെ കൊണ്ട് ആകുന്ന കാര്യമാണ് ഞാന്‍ അവരോട് സംസാരിക്കുന്നത്. എനിക്ക് അവരെ വേണമെങ്കില്‍ അവര്‍ പറയുന്നത് കൊടുക്കണം. ലോകത്ത് എല്ലായിടത്തും അങ്ങനെയല്ലേ. എല്ലാവരും വാങ്ങുന്ന പ്രതിഫലം ശരിയാണോ എന്നൊന്നും എനിക്കറിയില്ല.

ഞാനിപ്പോള്‍ ലാലേട്ടനൊപ്പം സിനിമ ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സാലറി എന്താണ് എന്ന് അന്വേഷിച്ച്‌ അതോ അതിന് ഒത്തതോ ആയ തുക കൊടുക്കേണ്ടി വരും. അത് മമ്മൂക്കയ്ക്കാണെങ്കിലും ആര്‍ക്കാണെങ്കിലും അങ്ങനെയാണ്. എന്നാലെ എനിക്ക് ആ പ്രൊഡക്‌ട് ഉണ്ടാക്കാന്‍ പറ്റൂ. ഇത് ആ പ്രൊഡ്യൂസര്‍ക്ക് വേണമെങ്കില്‍ ചെയ്താല്‍ മതിയല്ലോ. ആരും നിര്‍ബന്ധിച്ച്‌ ചെയ്യിക്കുന്നതല്ലല്ലോ.

സിനിമാസമരം കൊണ്ട് എന്താണ് പ്രയോജനം എന്ന് അറിയില്ല. സുരേഷ് ചേട്ടനൊക്കെ എത്ര നാളായി ഈ ഫീല്‍ഡില്‍ നില്‍ക്കുന്ന ആളാണ്. അദ്ദേഹത്തിന് അറിയാത്ത നടന്‍മാരുണ്ടോ മലയാളത്തില്‍. നടന്‍മാരോട് പോയി നമുക്കിത്തിരി ശമ്ബളം കുറയ്ക്കാം എന്ന് പറയാന്‍ പറ്റാത്തത് എന്തുകൊണ്ടാണ്. അങ്ങനൊരു പത്രസമ്മേളനം നടത്തിയതിനോട് ഞാന്‍ പൂര്‍ണമായിട്ടും എതിരാണ്. ആ പത്രസമ്മേളനം കഴിഞ്ഞ ഉടനെ ഞാന്‍ പ്രൊഡ്യൂസര്‍ അജിത്തിനെ വിളിച്ചു.

കാലിത്തൊഴുത്തിലൊന്നും ആയിട്ടില്ലല്ലോ എന്ന് ചോദിച്ചു. ഇല്ല ചേട്ടാ എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു നിങ്ങളിത് തീര്‍ച്ചയായും ജനങ്ങളെ അറിയിക്കണം. കാരണം ജനങ്ങള്‍ ഇവിടെ തെറ്റിദ്ധരിക്കുകയാണ്. ആ പത്രസമ്മേളനത്തില്‍ സുരേഷേട്ടന്‍ പറഞ്ഞ മറ്റൊരു കാര്യമുണ്ട്. കീര്‍ത്തി സുരേഷും ടൊവിനോയും അഭിനയിച്ച വാശി എന്ന സിനിമയില്‍ തെലുങ്കിലും തമിഴിലും വലിയ ശമ്ബളം വാങ്ങുന്ന കീര്‍ത്തി മലയാളത്തില്‍ ചെറിയ ശമ്ബളമാണ് വാങ്ങിയത് എന്ന്.

ആ സിനിമയുടെ പ്രൊഡ്യൂസര്‍ സുരേഷേട്ടനാണ്. എന്തുകൊണ്ട് സുരേഷേട്ടന് കീര്‍ത്തി സുരേഷിനെ നായികയാക്കി മാത്രം സിനിമ ചെയ്തുകൂടാ. ടൊവിനോയോ ദുല്‍ഖറോ ചാക്കോച്ചനോ അഭിനയിക്കുന്ന സിനിമയ്ക്ക് ലഭിക്കുന്ന ഒരു മൂല്യമുണ്ട്. അത് വെച്ചാണ് സിനിമയ്ക്ക് ച്ചവടം നടക്കുന്നത്,’

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക