വിക്കറ്റിന് പിന്നിലെ മഹേന്ദ്ര മായാജാലം തുടരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തില്‍ താരം മികച്ച ത്രോ റണ്‍ ഔട്ടിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. പത്തൊമ്ബതാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം.
പാതിരാനയെറിഞ്ഞ ബോള്‍ വൈഡായി മാറി. ബാറ്റിങ് എൻഡിലുണ്ടായിരുന്ന ലഖ്‌നൗ താരം അബ്ദു സമദ് സിംഗിളിനായി ഓടി. പന്ത് കൈക്കലാക്കിയ ധോണി ഗ്ലൗ പോലും ഊരാതെ ഉയർത്തി ബൗളിംഗ് എൻഡിലെ വിക്കറ്റിന് എറിയുകയായിരുന്നു. ബാറ്ററുടെയും തലയ്ക്കും മേലെ ഒരു പറന്നിറങ്ങിയ ഫ്രീകിക്ക് പോലെ അത് പതിക്കുമ്ബോള്‍ ബോളറായ പാതിരാനയും അമ്ബരന്ന് നില്‍ക്കുന്നത് കാണാമായിരുന്നു.
ഇതിന് മുമ്ബ് ഈ സീസണില്‍ തന്നെ രണ്ട് അത്ഭുത സ്റ്റമ്ബിങ് താരം നടത്തിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സാള്‍ട്ടിനെ പുറത്താക്കിയതും മുംബൈയ്ക്കെതിരായ ആദ്യ മത്സരത്തില്‍ സൂര്യകുമാർ യാദവിനെ പുറത്താക്കിയതും 0.16 സെക്കൻഡിലെ റിഫ്ളക്സ് വെച്ചായിരുന്നു.









