വടക്കന്‍ കേരളത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെയാണ് ഇരിങ്ങാലക്കുടയില്‍ നടന്‍ ടൊവിനോ തോമസ് വോട്ട് ചെയ്യാനെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ താരത്തിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നു. വിധി വന്ന് ഏതാനും ദിവസങ്ങള്‍ മാത്രം പിന്നിടുന്ന സാഹചര്യത്തിലാണ് പ്രമുഖരുടെ പ്രതികരണം മാധ്യമങ്ങള്‍ തേടുന്നത്. ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന വേളയിലാണ് നടന്‍ ആസിഫലി തൊടുപുഴയില്‍ വച്ച്‌ മാധ്യമങ്ങളോട് സംസാരിച്ചത്. അതീജിവതയ്ക്ക് നീതി കിട്ടണം എന്നതാണ് പ്രധാനം എന്നായിരുന്നു ആസിഫലിയുടെ പ്രതികരണം.

ദിലീപ് കുറ്റം ചെയ്തുവെന്ന് ഒരു ഘട്ടത്തിലും വിശ്വസിച്ചിരുന്നില്ല എന്നാണ് രമേശ് പിഷാരടി പറഞ്ഞത്. കോടതി വിധി അംഗീകരിക്കുന്നു എന്നായിരുന്നു മറ്റു താരങ്ങളുടെ പ്രതികരണം. ഈ വേളയിലാണ് ടൊവിനോ തോമസിന് എന്താണ് പറയാനുള്ളത് മാധ്യമങ്ങള്‍ അറിയാന്‍ ശ്രമിച്ചത്. വോട്ട് രേഖപ്പെടുത്തി അതിവേഗം പോകാന്‍ ഒരുങ്ങുകയായിരുന്നു ടൊവിനോ. എല്ലാവരും വോട്ട് ചെയ്യണം എന്നും വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല കടമയും കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു. നടിയുടെ കേസില്‍ അപ്പീല്‍ പോകുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ നല്ല കാര്യം എന്നായിരുന്നു ടൊവിനോയുടെ മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”അല്ലാതെ എന്താണ് പറയേണ്ടത്, നിങ്ങള്‍ക്ക് അറിയുന്ന അത്രപോലും ഈ വിഷയം തനിക്ക് അറിയില്ല. ഏറ്റവും പ്രധാനപ്പെട്ടത് അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്….നമ്മള്‍ കേസ് ഫയല്‍ കണ്ടിട്ടില്ല. കൃത്യം നേരിട്ട് കണ്ടിട്ടുമില്ല. കോടതി വിധിയെ വിശ്വസിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അതിനപ്പുറം എന്തേലും ഉണ്ടെങ്കില്‍ ഞാനും കാത്തിരിക്കുകയാണ്. ആര് തെറ്റ് ചെയ്തിട്ടുണ്ടോ അവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. ഒരു കാരണവശാലും രക്ഷപ്പെടരുത്. ഞാനീ പറഞ്ഞത് ഇതുപോലെ കാണിക്കണം. മുക്കും മൂലയും മുറിച്ച്‌ കാണിക്കരുത്”- ടൊവിനോ പറഞ്ഞു.

കാസര്‍കോട് ജന്മനാട്ടില്‍ വോട്ട് ചെയ്ത ശേഷം നടന്‍ ഉണ്ണിരാജ മാധ്യമങ്ങളോട് പറഞ്ഞത്- ”വോട്ട് ചെയ്തു. വീടിന്റെ തൊട്ടടുത്താണ് പോളിങ് ബൂത്ത്. ജനാധിപത്യ രാജ്യത്ത് ജീവിക്കാന്‍ കഴിയുന്നത് വലിയ പുണ്യമാണ്. ആറാം വാര്‍ഡാണ് എന്റേത്. ഇത്തവണ ബിജെപി സ്ഥാനാര്‍ഥി ഉണ്ട് എന്നതാണ് പ്രത്യേകത. എല്ലാവരും മല്‍സരിക്കട്ടെ. ദിലീപിനെ വെറുതെവിടാന്‍ വഴിപാട് നേര്‍ന്നു; ദിലീപ് അമ്മയില്‍ ചേരില്ല, പുരുഷന്‍ ഭയക്കേണ്ട കാലം എന്ന് ദേവന്‍. ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ. മല്‍സരിക്കുന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടിയാകുമെങ്കിലും ജയിച്ചുകഴിഞ്ഞാല്‍ വാര്‍ഡിലെ എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണം. ഒരു വിഭാഗത്തിന് വേണ്ടി മാത്രമാകരുത്. അതില്‍ രാഷ്ട്രീയം നോക്കരുത്. ഇന്നലെ വരെ ഷൂട്ടിങ് ആയിരുന്നു. വോട്ട് ചെയ്യാന്‍ വന്നതാണ്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമല്ലേയുള്ളൂ. വികസനത്തിന് വേണ്ടിയാണ് ഇത്തവണയും വോട്ട് ചെയ്തത്. ഞാന്‍ ദൈവവിശ്വാസിയാണ്. അയ്യപ്പന്റെ സ്വര്‍ണം കട്ടിട്ടുണ്ടെങ്കില്‍ അവര്‍ അനുഭവിക്കും.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക