ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയ്ക്കു മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ താരം എം.എസ്.ധോണിയെ വസതിയിലെത്തി. റാഞ്ചിയിലെത്തിയപ്പോഴാണ് കോഹ്‌ലി ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു സന്ദര്‍ശനം.

വീടിനു പുറത്ത് ഒട്ടേറെ ആരാധകര്‍ തടിച്ചുകൂടി. അത്താഴത്തിനു ശേഷം ടീം ഹോട്ടലിലേക്ക് കോഹ്‌ലിയെ ധോണി സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്തു കൊണ്ടു വിടുകയും ചെയ്തു. ധോണിയോടിക്കുന്ന വാഹനത്തിന്റെ മുന്‍സീറ്റില്‍ കോഹ്‌ലിയിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. “റീയൂണിയന്‍ ഓഫ് ദി ഇയര്‍” എന്ന അടിക്കുറിപ്പോടെയാണ് ധോണി കോലി കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇന്ത്യന്‍ താരം ഋഷഭ് പന്തും ധോണിയുടെ വീട്ടിലെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടുംബത്തോടൊപ്പം ലണ്ടനില്‍ താമസിക്കുന്ന കോഹ്‌ലി ദക്ഷിണാഫ്രിക്കന്‍ പരമ്ബരയ്ക്കായാണു നാട്ടിലെത്തിയത്. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച താരം നിലവില്‍ ഏകദിനത്തില്‍ മാത്രമാണു കളിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഫോമിലേക്ക് എത്തിയിരുന്നില്ലെങ്കിലും മൂന്നാം മത്സരത്തില്‍ 81 പന്തില്‍ 74 റണ്ണെടുത്തു മികവിലേക്കെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ സമ്ബൂര്‍ണ തോല്‍വി വഴങ്ങിയ ഇന്ത്യക്ക്, ഏകദിന പരമ്ബര നിര്‍ണായകമാണ്. നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ ലോകേഷ് രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. റാഞ്ചിയില്‍ 30 നാണ് ഒന്നാം ഏകദിനം. ഡിസംബര്‍ മൂന്നിന് റായ്പുരിലും ആറിന് വിശാഖപട്ടണത്തും രണ്ടും മൂന്നും മത്സരങ്ങള്‍ നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക