ജനവാസ മേഖലകളിലെത്തുന്ന പാമ്ബുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാൻ വനംവകുപ്പ് ആവിഷ്കരിച്ച സർപ്പ മൊബൈല്‍ ആപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവിനോ തോമസ്.ഇതോടെ പാമ്ബുപിടിക്കാൻ പരിശീലനം നേടിയിരിക്കുകയാണ് താരം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച്, സുരക്ഷാ ഉപകരണങ്ങളുമായി പാമ്ബിനെ പിടികൂടിയ വീഡിയോ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇതോടെ ടൊവിനോ ഔദ്യോഗിക ‘സ്നേക്ക് റെസ്ക്യൂവർ’ ആയി. വനംവകുപ്പിന്റെ വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി ഇനി ടൊവിനോ സംസ്ഥാനത്തെ കാടുകള്‍ സന്ദർശിക്കും. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സർവേറ്റർ പി.എം.പ്രഭുവാണു പ്രചാരണ വിഡിയോ സംവിധാനം ചെയ്തത്.
പാമ്ബുകടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് പ്രവര്‍ത്തനമാരംഭിച്ച് നാലു വർഷങ്ങള്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈ കാലയളവിനുള്ളില്‍ പാമ്ബുകടി കാരണമുള്ള മരണങ്ങള്‍ നാലില്‍ ഒന്നായി കുറക്കാൻ സാധിച്ചിട്ടുണ്ട്.
പാമ്പ് എന്ന പേടിവേണ്ട സർപ്പ ഉണ്ട്…
Posted by Kerala Forest and Wildlife Department on Friday, March 21, 2025
സർപ്പ ആപ്പിൻ്റെ പ്രവർത്തനം വിപുലീകരിക്കാനും കൂടുതല്‍ പ്രചാരം നല്‍കാനുമുള്ള ശ്രമത്തിലാണ് സർക്കാർ. ഈ ഉദ്യമത്തില്‍ സർപ്പയുടെ ബ്രാൻ്റ് അംബാസഡറായി പങ്കു ചേർന്ന ടൊവിനോ തോമസിന് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സർപ്പയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കാനും പാമ്ബുകടിയില്‍ നിന്നും ജനങ്ങളെ സുരക്ഷിതരക്കാനും ക്യാമ്ബയ്നില്‍ എല്ലാവരും പങ്കു ചേരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.












