പാലായിൽ കേരള കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. സ്വന്തം പാർട്ടിയുടെ പ്രതിനിധിയായ ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കേണ്ടിവന്ന രാഷ്ട്രീയ ഗതികേടിലാണ് കേരള കോൺഗ്രസ് എം. ഈ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടിക്കുള്ളിൽ തന്നെ വെല്ലുവിളികളും, ആരോപണ പ്രത്യാരോപണങ്ങളും വാക്ക് പോരും തുടരുകയാണ്. തുരുത്തൽ വാക്കുപാലിച്ചില്ല എന്ന് മണ്ഡലം പ്രസിഡന്റ് ബിജു പാലൂപടവന്റെ നേതൃത്വത്തിലുള്ള വിഭാഗം പറയുമ്പോൾ പാർട്ടിയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം ബിജു പാലൂപടവൻ നടത്തുന്ന നെറികെട്ട രാഷ്ട്രീയ നീക്കങ്ങളാണ് മറുവിഭാഗത്തിന്റെ ആരോപണം. മണ്ഡലം പ്രസിഡന്റ് ബിജു പാലു പടവനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി ഷാജു തുരുത്തന്റെ മകൻ റിച്ചാർഡ് തുരുത്തൻ പങ്കുവെച്ച വീഡിയോയും ഇപ്പോൾ ചർച്ചാവിഷയമാകുകയാണ്.

തുരുത്തനെ കൊണ്ട് ഒപ്പുവെപ്പിച്ചത് വെള്ള പേപ്പറിൽ മാത്രമോ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2-1-2 ഫോർമുലയിൽ ആന്റോ ജോസ് പടിഞ്ഞാറേക്കരയ്ക്ക് രണ്ടുവർഷം പദവി പിന്നീട് ഒരു വർഷം ബിനു പുളിക്കകണ്ടത്തിന് പിന്നീട് രണ്ടു വർഷം ഷാജു തുരുത്തന് എന്ന നിലയിൽ പാർട്ടി സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ഫോർമുലയും വാക്കാലുള്ള എഗ്രിമെന്റും ആയിരുന്നു ആദ്യ ധാരണയെന്നാണ് തുരുത്തന്റെ മകൻ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിൽ പറയുന്നത്. എഴുതേണ്ട എന്ന് ചോദിച്ചപ്പോൾ ജെന്റിൽമാൻസ് എഗ്രിമെന്റ് ആണല്ലോ എന്ന് സംസ്ഥാന നേതാക്കൾ തന്നെ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

പിന്നീട് തുരുത്തൻ ചുമതല ഏൽക്കുന്നതിനു തൊട്ടുമുമ്പായി യോഗത്തിന്റെ മിനിറ്റ്സാണ് എന്ന് പറഞ്ഞ് ഒരു വെള്ള പേപ്പറിൽ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ച് പാലൂപടവൻ ഒപ്പുവെപ്പിച്ചുവെന്നും അതിലാണ് പുതിയ ഫോർമുല എഴുതി ചേർത്തതെന്നും ആണ് ആരോപണം. പുതിയ ആരോപണത്തോടെ വ്യാജരേഖ വിവാദവും കേരള കോൺഗ്രസിനുള്ളിൽ ഉയരുകയാണ്. എല്ലാത്തിലും പ്രതിസ്ഥാനത്ത് നിൽക്കുന്നത് മണ്ഡലം പ്രസിഡൻറ് പാലൂപടവനും അദ്ദേഹത്തോട് ചേർന്ന് നിൽക്കുന്ന ചില കൗൺസിലർമാരുമാണ്.

സർക്കാരിൽ നിന്ന് 50000 രൂപ ശമ്പളയിനത്തിൽ കൈപ്പറ്റി രാഷ്ട്രീയം കളിച്ചു നടക്കുന്ന മണ്ഡലം പ്രസിഡന്റ്

സാങ്കേതികമായി ചീഫ് വിപ്പ് എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് ബിജു പാലൂപടവൻ. പ്രതിമാസം ₹50,000 ഓളം ഈയിനത്തിൽ അദ്ദേഹം സർക്കാർ ശമ്പളം കൈപ്പറ്റുന്നുണ്ട്. എന്നാൽ ഒരു ദിവസം പോലും പാലാ വിട്ട് പോകാതെ മുഴുവൻ സമയവും പാർട്ടി മണ്ഡലം പ്രസിഡണ്ടായി പ്രവർത്തിക്കുന്ന ഇയാൾ എന്ത് സേവനം ചെയ്തിട്ടാണ് സർക്കാർ ശമ്പളം കൈപ്പറ്റുന്നത് എന്ന ധാർമികമായ ചോദ്യവും തുരുത്തന്റെ മകൻ പങ്കുവെച്ച വീഡിയോയിൽ ഉയർത്തുന്നുണ്ട്. വീഡിയോ ചുവടെ കാണാം

സർക്കാർ ശമ്പളം വാങ്ങി കേരള കോൺഗ്രസിൽ കുത്തിതിരിപ്പ് ഉണ്ടാക്കുന്ന പാർട്ടി നേതാവ്

സർക്കാർ ശമ്പളം വാങ്ങി പാർട്ടിയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവൻ: കേരള കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി നേതാവിന്റെ മകൻ പങ്കുവെച്ച വീഡിയോ

Posted by Kerala Speaks Online on Saturday, February 15, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക