ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിന് പിന്നാലെ ഗോവ മുൻ എം.എല്‍.എ ലാവൂ സൂര്യജി മംലേദർ കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ബെല്‍ഗാവിയില്‍ ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഖാദെ ബസാറിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡില്‍വെച്ച്‌ മംലേദറുടെ കാർ എതിരെ വന്ന ഓട്ടോറിക്ഷയില്‍ തട്ടിയിരുന്നു. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറും മംലേദറും തമ്മില്‍ വാക്കേറ്റമുണ്ടായി.

തുടർന്ന് ഡ്രൈവർ പലതവണ മംലേദറിനെ മർദിച്ചു. ഇത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും ബെല്‍ഗാവി പോലീസ് വ്യക്തമാക്കി. ഇതിനുശേഷം ഹോട്ടലിലേക്ക് മടങ്ങിയ മംലേദർ കോണിപ്പടി കോണിപ്പടി കയറാൻ ഒരുങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവില്‍ ഓട്ടോ ഡ്രൈവർ ബെല്‍ഗാവി പോലീസിന്റെ കസ്റ്റഡിയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ എം.എല്‍.എ ആയിരുന്നു മംലേദാർ. 2012 മുതല്‍ 2017 വരെ ഗോവയിലെ പോണ്ട നിയോജകമണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു. 2017-ല്‍ വീണ്ടും പോണ്ടയില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് അദ്ദേഹത്തെ പാർട്ടിയില്‍നിന്ന് പുറത്താക്കി. 2021-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. ഒരു മാസത്തിനുള്ളില്‍ പാർട്ടി വിട്ടു. 2022 അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക