2026-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രധാനപദവി പി.കെ. കുഞ്ഞാലിക്കുട്ടിക്കാവുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് ‘മ’ ലിറ്റററി ഫെസ്റ്റിലാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് തങ്ങള്‍ വ്യക്തമാക്കിയത്. പി.കെ. കുഞ്ഞാലിക്കുട്ടികൂടി പങ്കെടുത്ത സംവാദത്തിലായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങള്‍ മുസ്ലീംലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും സാദിഖലി ശിഹാബ് തങ്ങള്‍ മറുപടി നല്‍കി. കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ ലീഗിന് സന്തോഷമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രധാനപദവി പി.കെ. കുഞ്ഞാലിക്കുട്ടിക്കാവുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം കേന്ദ്ര ബജറ്റില്‍ കേരളത്തെയും വയനാടിനെയും അവഗണിച്ചതില്‍ പ്രതിഷേധവുമായി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ബജറ്റില്‍ കേരളത്തെ പൂർണമായും അവഗണിച്ചെന്നും, വയനാടിന് പോലും ഒന്നും നല്‍കിയില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിക്ക് ഒരു പാർലമെൻറ് അംഗവും മന്ത്രിയും ആയ ശേഷമാണ് അവഗണന കൂടുതലെന്നും കേരളത്തെ ഒരു സംസ്ഥാനമായി പോലും കാണുന്നില്ലെന്നും, ഇത് അപകടകരമായ പ്രവണതായാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക